കോഴിക്കോട്: കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തുന്ന കടയടക്കലിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍. കടകള്‍ അടപ്പിക്കുന്നത് അശാസ്ത്രീയമാണെന്ന് ആരോപിച്ച് ജില്ലയിലെ മുഴുവന്‍ കടകളും അടച്ചുകൊണ്ട് വ്യാപാരികള്‍ പണിമുടക്കും. 15 ന് രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണിവരെയാണ് കടകളടച്ച് പണിമുടക്കുന്നത്. കടകളും ഹോട്ടലുകളും അടച്ചിടും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കു ന്നത്.
ജില്ലയിലെ യുവ വ്യാപാരികള്‍ കളക്ട്രേറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തുകയും തുടര്‍ന്ന് ജില്ലാ കളക്ടര്‍ യോഗം വിളിച്ച് കച്ചവടക്കാര്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നു നിരാഹാര സമരം നിര്‍ത്തിവെക്കുകയുമായിരുന്നു. എന്നാല്‍ അന്നെടുത്ത തീരുമാനത്തിന് എതിരായി കഴിഞ്ഞ ശനിയാഴച കടകള്‍ പൂട്ടിച്ച പോലീസ് നടപടിയിലും കടകള്‍ തുറക്കാന്‍ ശ്രമിച്ച വ്യാപാരികളെ അറസ്റ്റുചെയ്യുകയും ജില്ലാ ഭാരവാ ഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതിലും പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
വന്‍കിട കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയും ചെറിയ കടകള്‍ അടപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: