കുന്നത്തൂര്‍: ശൂരനാട് വടക്ക് പുലിക്കുളത്തെ വൃദ്ധസദനം നിര്‍മിച്ചിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു. പ്രവര്‍ത്തനം തുടങ്ങിയില്ലെങ്കിലും ഉദ്ഘാടനങ്ങള്‍ക്ക് ഒരു കുറവുമില്ല. തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴും ഉദ്ഘാടനമാണ്. ഇപ്പോഴത്തെ ഉദ്ഘാടനത്തിന് ഒരു പ്രത്യേകത ഉï്. വൃദ്ധസദനമെന്ന പേര് പരിഷ്കരിച്ചു പകല്‍ വീടെന്നാക്കി. കെട്ടിടവും സൗകര്യവും അതൊക്കെ തന്നെ.
വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ട ശൂരനാട്ടെ വൃദ്ധരെ പാര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2000ല്‍ ശൂരനാട് വടക്ക് പഞ്ചായത്ത് ഭരണസമിതി പുലിക്കുളത്ത് വൃദ്ധസദനം പണിയാന്‍ 55 സെന്റ് വസ്തു വിലയ്ക്ക് വാങ്ങിയത്. ചെറിയ ഒരു കെട്ടിടവും അടുക്കളയും നിര്‍മിച്ചു. എന്നാല്‍ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് വൃദ്ധസദനത്തിനായി കെട്ടിടം പണിഞ്ഞത്. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ വൃദ്ധസദനം തുടങ്ങാന്‍ അനുമതി ലഭിച്ചില്ല. അന്നത്തെ ഭരണസമിതി കെട്ടിട ഉദ്ഘാടനമൊക്കെ നടത്തിപ്പോയശേഷം തിരിഞ്ഞു നോക്കിയിട്ടില്ല. അങ്ങനെ കെട്ടിടം സാമൂഹ്യവിരുദ്ധര്‍ താവളമാക്കി.
കാടു കയറിയ വസ്തു ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും താവളമായി. എല്ലാ വര്‍ഷവും അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി ലക്ഷങ്ങള്‍ ചെലവാക്കാറുമുï്. പത്തനാപുരത്തെ അനാഥാലയസ്ഥാപനത്തെ കെട്ടിടം ഏല്‍പ്പിക്കാനുള്ള തീരുമാനം എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. മാറിമാറി വരുന്ന പഞ്ചായത്ത് ഭരണസമിതികള്‍ പ്രവര്‍ത്തന ഉദ്ഘാടനം നടത്തി മടങ്ങും. പ്രവര്‍ത്തനം കടലാസിലൊതുങ്ങും. ഇടക്കാലത്ത് വസ്തു കൃഷി ചെയ്യുന്നതിനായി കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിച്ചെങ്കിലും ഏറെക്കാലം തുടര്‍ന്നില്ല.
പഞ്ചായത്തിന് അനുവദിച്ച ബഡ്സ് സ്കൂളിനായി സ്ഥലം കïെത്തിയതും ഇവിടെ. സ്കൂളിനായി കെട്ടിടം നിര്‍മിക്കുകയും ഗംഭീരമായി ഉദ്ഘാടനം നടത്തുകയും ചെയ്തു. എന്നാല്‍ സ്കൂളും ഇതുവരെ പ്രവര്‍ത്തിച്ചു തുടങ്ങിയില്ല. നിലവിലെ ഭരണസമിതിയുടെ കാലാവധി തീരാനിരിക്കെയാണ് ഇന്നലെ ഒരിക്കല്‍ കൂടി ഉദ്ഘാടനം നടത്തിയത്. വൃദ്ധസദനമെന്ന പേര് മാറ്റി പകല്‍ വീടെന്നാക്കി. വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസം വീïെടുക്കുന്നതിന് വേïിയാണ് പകല്‍ വീട് ആവിഷ്കരിച്ചതെന്നാണ് പഞ്ചായത്ത് ഭരണസമിതി പറയുന്നത്.
ജോലിത്തിരക്ക് മൂലം പലര്‍ക്കും പ്രായമായ മാതാപണ്ടിതാക്കളെ പരിചരിക്കാനോ ശ്രദ്ധിക്കാനോ കഴിയുóില്ല. ഈ സാഹചര്യത്തില്‍ പ്രായമായവരെ സുരക്ഷിതമായി പകല്‍ സമയങ്ങളില്‍ ഇവിടെ പരിചരിക്കും.രാവിലെ മുതല്‍ വൈകിട്ട് വരെ ഇവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും പരിചരിക്കുന്നതും പകല്‍ വീട്ടിലെ അംഗങ്ങളാണ്. സൗജന്യ ഭക്ഷണം, മരുന്നുകള്‍, ടി വി, പത്രം, പുസ്തകം തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നാണ് പഞ്ചായത്ത് ഭരണസമിതി പറയുന്നത്.
വൃദ്ധസദനത്തിന്റെ ഗതി ഇതിനെങ്കിലും ഉïാകരുതെന്നാണ് നാട്ടുകാരുടെ പ്രാര്‍ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: