തിരുവനന്തപുരം: അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ചടങ്ങ് ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പന്ത്രണ്ടിനു സാംസ്കാരിക മന്ത്രി എ.കെ. ബാലന് തത്സമയം ഓണ്‍ലൈന്‍ പത്രസമ്മേളനത്തിനെത്തി. എന്നാല്‍, ലൈഫ് മിഷന് വഴി വീട് നല്കുന്ന ചടങ്ങിന്റെ വേദിയില്‍ നിന്നായിരുന്നു മന്ത്രിയുടെ വാര്‍ത്താസമ്മേളനം. അന്തരിച്ച മുന്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി പി.കെ. വേലായുധന്റെ ഭാര്യ ഗിരിജയക്ക്തിരുവനന്തപുരം കോര്പ്പറേഷന് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച വീടിന്റെ താക്കോല്‍ ദാനമായിരുന്നു ചടങ്ങ്. താക്കോല്‍ കൈമാറുന്നത് മന്ത്രി എ.കെ. ബാലനായിരുന്നു. എന്നാല്‍, ഇത്തരം ഒരു ചടങ്ങ് ആദ്യം ഉണ്ടാകുമെന്ന് മാധ്യമങ്ങള്‍ അറിയിപ്പുണ്ടായിരുന്നു. ചടങ്ങിനു മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചും ലൈഫ് പദ്ധതി സംബന്ധിച്ച വിവാദങ്ങളെ കുറിച്ചും വാചാലനായതോടെ ചാനലുകള്‍ ലൈവ് പിന്‍വലിച്ചു. ചാനലുകളുടെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ ട്രോളുകള്‍ പ്രവഹിച്ചു തുടങ്ങി.
മന്ത്രി കടകംപള്ളി സുരേന്ദ്രനും ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് 20 മിനിറ്റോളം കഴിഞ്ഞ് ചടങ്ങ് കഴിഞ്ഞ് സിനിമ പ്രഖ്യാപനം ആരംഭിച്ചതോടെ മാത്രമാണ് ചാനലുകള്‍ വീണ്ടും തത്സമയം ആരംഭിച്ചത്. മറ്റൊരു വേളയിലാണ് ചടങ്ങ് നടത്തിയിരുന്നതെങ്കില്‍ മാധ്യമശ്രദ്ധ മാത്രമല്ല, ജനങ്ങളും അത് വീക്ഷിക്കില്ലെന്ന് ഉറപ്പായതോടെയാണു ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ അവാര്‍ഡ് പ്രഖ്യാപന ചടങ്ങ് തന്നെ വിവദത്തില്പ്പെട്ടലൈഫ് പദ്ധതിയുടെ ഒരു ചടങ്ങ് ഒപ്പം ചേര്‍ത്തതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: