ന്യൂദല്‍ഹി: സെപ്തംബര്‍ 13ന് പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്കായി ഈ മാസം 14ന് വീണ്ടും നീറ്റ് പരീക്ഷ നടത്തും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യത്തെ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് അവസരം നല്‍കണമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ഈ ടെസ്റ്റിന്റെ ഫലം 16ന് പ്രഖ്യാപിക്കും. നേരത്തെ നടത്തിയ പരീക്ഷയുടെ ഫലപ്രഖ്യാപനവും പതിനാറിലേക്ക് മാറ്റി.
രാജ്യത്തെ 85 ശതമാനം മെഡിക്കല്‍, ദന്തല്‍ സീറ്റുകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്. നീറ്റ് ഫലത്തോടൊപ്പം മെഡിക്കല്‍ അഖിലേന്ത്യാ ക്വാട്ടാ ലിസ്റ്റും എന്‍ടിഎ പ്രസിദ്ധീകരിച്ചേക്കും. 15.97 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഇതില്‍ 85 മുതല്‍ 90 ശതമാനം പേര് പരീക്ഷയെഴുതിയിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: