കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് സന്ന്യാസി ശ്രേഷ്ഠന്മാരും പന്തളം കൊട്ടാര പ്രതിനിധികളും ഹൈന്ദവ സംഘടനകളും ഗുരുസ്വാമിമാരും യോഗം ചേര്‍ന്ന് ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡും സര്‍ക്കാരും കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങള്‍ ശബരിമലയുടെയും അയ്യപ്പന്മാരുടെയും സുരക്ഷ കണക്കിലെടുത്ത് പുനഃപരിശോധിക്കണം. കൊവിഡ് വ്യാപനം ശക്തമായിരിക്കെ അയ്യപ്പന്മാരെ മല കയറ്റിവിടാന്‍ അധികൃതര്‍ നടത്തുന്ന ശ്രമങ്ങള്‍ ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ് ക്ഷണിച്ചുവരുത്തുന്നത്. ആയിരക്കണക്കിന് അയ്യപ്പന്മാരെ ഈ ഘട്ടത്തില്‍ പ്രവേശിപ്പിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മാത്രമാണ്. അയ്യപ്പന്മാര് എത്തുന്നത് നിരുത്സാഹപ്പെടുത്തണം. അതേസമയം, ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് പൂജാദികര്‍മ്മങ്ങള്‍, അനുഷ്ഠാനങ്ങള്‍, തിരുവാഭരണ ഘോഷയാത്ര, പേട്ട തുള്ളല്‍ തുടങ്ങിയ ചടങ്ങുകള്‍ പാരമ്പര്യ സമ്പ്രദായങ്ങള്‍ക്ക് ഭംഗം വരാതെയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും നിറവേറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം, യോഗം ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ ലക്ഷ്യം സാമ്പത്തിക സമാഹരണം മാത്രം
നെയ്യഭിഷേകവും പമ്പാ സ്നാനവും പോലുള്ള ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് സാമ്പത്തിക സമാഹരണം മാത്രം ലക്ഷ്യമിട്ട് നടത്തുന്ന തീര്‍ത്ഥാടനം, സുപ്രീം കോടതി വിധിയുടെ പേരില്‍ മുന്‍പ് നടത്താന്‍ ശ്രമിച്ച ആചാര ലംഘനം ഇപ്പോള്‍ കൊവിഡിന്റെ മറവില്‍ നടപ്പിലാക്കാനുളള ശ്രമമാണോയെന്ന് സംശയമുണ്ട്. സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിച്ച് ആചാരങ്ങള്‍ പിന്തുടര്ന്ന് തീര്‍ത്ഥാടനം നടത്താന്‍ സാധ്യമല്ല. തീര്‍ത്ഥാടനത്തിന്റെ പവിത്രതയെത്തന്നെ ഇത് ബാധിക്കും. ബഹുഭൂരിപക്ഷം ഗുരുസ്വാമിമാരും കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവേശനത്തിന് അനുവദിക്കപ്പെട്ട ഉയര്‍ന്ന പ്രായപരിധിക്ക് മുകളിലുള്ളവരാണ്. ഗുരുസ്വാമിമാര്‍ക്കൊപ്പം തീര്‍ത്ഥാടനം നടത്തുന്ന അയ്യപ്പന്മാര്ക്ക് ഇത് തടസ്സമാകും. ഗുരുസ്വാമിമാരുടെ നേതൃത്വത്തിലല്ലാതെയുള്ള യാത്ര അപൂര്‍ണവും ഒരു സാധാരണ ക്ഷേത്രത്തിലേക്കുള്ള യാത്ര പോലെയായി മാറുകയും ചെയ്യും. ക്ഷേത്രം തന്ത്രിയുമായോ പന്തളം രാജപ്രതിനിധിയുമായോ ഹൈന്ദവ സംഘടനകളുമായോ ഭക്തജന സംഘടനകളുമായോ ചര്‍ച്ച ചെയ്യാതെ മന്ത്രിമാരും സെക്രട്ടറിമാരും തീരുമാനമെടുത്തു നടപ്പാക്കുന്നത് ഭരണഘടനാ ലംഘനമാണ്.
മതനിരപേക്ഷ സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാട്
മറ്റ് മതവിഭാഗങ്ങളുടെ വിഷയങ്ങളില്‍ ആ വിഭാഗത്തില്‍പ്പെട്ട പ്രമുഖന്മാരുമായും നേതാക്കന്മാരുമായും ചര്‍ച്ച നടത്തുകയും അവരുടെ ആരാധനാലയങ്ങളുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഒഴിവാക്കി അവര്‍ക്ക് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നടപടി മതനിരപേക്ഷ സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടാണ് വ്യക്തമാക്കുന്നത്.
ഓണ്‍ലൈന്‍ യോഗത്തില്‍ സ്വാമി ചിദാനന്ദപുരി, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി ജ്ഞാനാമൃതാനന്ദപുരി, സ്വാമി പ്രജ്ഞാനന്ദതീര്‍ത്ഥപാദര്‍, സ്വാമി നിത്യാനന്ദ, സ്വാമി അയ്യപ്പദാസ്, ശ്രീമൂലം തിരുനാള്‍ പി.ആര്. ശശികുമാരവര്‍മ്മ, സര്‍വ്വശ്രീ രാജേഷ്കളരിയില് (ആലങ്ങാട്ടു യോഗം), ഹരി (അമ്പലപ്പുഴ യോഗം), അയ്യപ്പദാസ് (അഖിലഭാരത അയ്യപ്പ ധര്‍മ്മ പ്രചാര സഭ), എസ്. സേതുമാധവന്, കുമ്മനം രാജശേഖരന്, എ.ആര്. മോഹനന്, വി.കെ. വിശ്വനാഥന്, എസ്.ജെ.ആര്. കുമാര്‍, ഈറോഡ് രാജന്, അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാട്, ഇ.എസ്. ബിജു, വി.ആര്. രാജശേഖരന്, എം.കെ. അരവിന്ദാക്ഷന്, ടി.യു.മോഹനന്, ടി.കെ. കുട്ടന്, എസ്. വിനോദ്കുമാര്‍, അഡ്വ. സന്ദീപ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: