കൊട്ടിയം: വിവാഹത്തില്‍ നിന്നും യുവാവ് പിന്മാറിയതിനെ തുടര്‍ന്ന് വീട്ടിനുള്ളില്‍ റംസി എന്ന യുവതി തൂങ്ങി മരിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഹാരിസിനെ ക്രൈംബ്രാഞ്ച് സംഘം ജയിലില്‍ ചോദ്യം ചെയ്തു. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും ഹാരിസ് പിന്മാറിയതിനെ തുടര്‍ന്നാണ് റംസി ആത്മഹത്യ ചെയ്തത്. കൊട്ടിയം പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യാപകമായ പിഴവ് ഉïായെന്ന പരാതിയെ തുടര്‍ന്ന് കേസ് സിറ്റി ക്രൈംബ്രാഞ്ചിനും ഒടുവില്‍ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനും കൈമാറുകയായിരുന്നു.
എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസന്വേഷണം ഏറ്റെടുത്തെങ്കിലും റിമാന്റിലായിരുന്ന ഹാരിസിനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. റിമാന്റിലായിരുന്ന ഹാരിസിനെ വിശദമായ തെളിവെടുപ്പിന് കോടതി ഒരു പ്രാവശ്യം പോലീസിന് വിട്ടു നല്‍കിയിരുന്നു. കോടതിയില്‍ നിന്ന് പോലീസ് ഏറ്റുവാങ്ങിയെങ്കിലും പോലീസുദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ തിരികെ കോടതിയില്‍ തന്നെ ഹാജരാക്കി.
ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തതോടെ പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കിയെങ്കിലും ഒരു പ്രാവശ്യം തെളിവെടുപ്പിന് പോലീസിന് നല്കിയിരുന്നതിനാല് വീïും അനുവദിക്കാനാകില്ലെന്ന് കാട്ടി കോടതി നിരസിച്ചു. ഇത്തരം സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ജയിലിലെത്തി പ്രതിയെ ചോദ്യം ചെയ്യാം എന്ന സുപ്രീം കോടതി ഉത്തരവ് ചൂïിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് ജയിലിലെത്തി ഹാരിസിനെ ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: