കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ അലംഭാവം മൂലം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ കൊവിഡ് ബാധിച്ച് മതിയായ ചികിത്സ ലഭിക്കാതെ അധ്യാപകനായ പത്മനാഭന് മാഷിന്റെ മരണത്തിലൂടെ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ കൈത്താങ്ങ്. മുഖാരികണ്ടത്തെ എസ് സി കോളനിയിലാണ് മാഷിന്റെ വീട്. ഭിന്നശേഷിക്കാരനായ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരന് കൃഷ്ണനും ഭാര്യയും പിഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം കൂടിയായിരുന്നു അദ്ദേഹം.
കൊച്ചുവീടിനെ സാമ്പകത്തിക പരാധീനതയില്‍ നിന്ന് കരകയറ്റാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അവിവാഹിതനായ മാഷിന്റെ ആകസ്മിക മരണം. കൊവിഡ് ചികിത്സയില്‍ ജില്ലയോട് സര്‍ക്കാര്‍ കാണിക്കുന്ന അനാവസ്ഥയുടെ ഇരയാണ് പത്മനാഭന് മാഷ്. ജില്ലയില്‍ രൂക്ഷമായ കൊവിഡ് ബാധിതരായവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാനുള്ള ആധുനിക സംവിധാനങ്ങളോ മികച്ച ആശുപത്രികളോ സര്‍ക്കാര്‍ മേഖലയില്‍ നിലവിലില്ലെന്ന് നിരന്തരമായി ബിജെപി യുവമോര്‍ച്ച ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചൂണ്ടിക്കാണിച്ചിട്ടും വേണ്ടത്ര പരിഹാരം കാണാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
വയറുവേദനയും മറ്റുമായി ജീവനോട് മല്ലിട്ട അധ്യാപകനെ മഞ്ചേശ്വരം ഗോവിന്ദപൈ ഗവ.കോളേജിലുള്ള പ്രാഥമിക കൊവിഡ് കെയര്‍ സെന്ററിലെ ബെഞ്ചില്‍ കിടത്തിയാണ് ആരോഗ്യവകുപ്പ് ചികിത്സ നല്‍കിയതെന്ന് ആരോപണമുണ്ട്. അസുഖം കൂടിയ വിവരം സുഹൃത്തുക്കളെയും മറ്റും മാഷ് ഫോണിലൂടെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നിരന്തരമായി ഇടപെട്ടതിനെ തുടര്‍ന്നാണ് മാഷിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. കൃത്യസമയത്ത് വേണ്ട പരിചരണം ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് ലഭിക്കാത്തതാണ് മാഷിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു.
എന്‍ടിയുവിന്റെ സജീവ പ്രവര്‍ത്തകനായ അദ്ദേഹം ഒഴിവ് സമയങ്ങള്‍ മുഴുവന്‍ സമാജസേവനത്തിനായി നീക്കിവച്ചിരുന്നു. പിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സൗജന്യമായി കണക്ക് പരിശീലനം പത്മനാഭന് മാഷ് നല്‍കിയിരുന്നു. മാഷിന്റെ വിയോഗത്തിലൂടെ കുടുംബത്തിന് മാത്രമല്ല കോളനിയിലെയും പരിസരത്തെയും പാവപ്പെട്ട നിരവധി കുടുംബങ്ങളുടെ താങ്ങും തണലുമാണ് നഷ്ടമായതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്ര വര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന അധ്യാപകര്‍ക്ക് മതിയായ പരിശീലനമോ സുരക്ഷാ ഉപകരണങ്ങളോ ആരോഗ്യ വകുപ്പ് നല്‍കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: