കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ഹാര്‍ബറുകളും ഫിഷ് ലാന്‍ഡിംഗ് സെന്ററുകളും കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കുന്നതിന് തീരുമാനമായി. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു ഉത്തരവിട്ടു. തീരപ്രദേശത്തും മത്സ്യബന്ധന തുറമുഖങ്ങളിലും കോവിഡ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് ജില്ലയിലെ ഹാര്‍ബറുകളും ഫിഷ്ലാന്‍ഡിംഗ് സെന്ററുകളും അടച്ചിട്ടത്. തുടര്‍ച്ചയായ അടച്ചിടല്‍ നിരവധി പേരുടെ ഉപജീവനമാര്‍ഗം തടസ്സപ്പെടുത്തുമെന്നും തീരദേശമേഖലയില്‍ ജനജീവിതം ദുരിതത്തിലാക്കുമെന്നും വിലയിരുത്തിയാണ് കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും നിയന്ത്രണങ്ങള്‍ നടപ്പാക്കിയും തുറക്കാന്‍ തീരുമാനിച്ചത്.
ഫിഷ് ലാന്‍ഡിംഗ് സെന്ററുകളിലേക്കും ഹാര്‍ബറുകളിലേക്കും കോവിഡ് പരിശോധന നെഗറ്റീവ് ആയ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും മാത്രമേ പ്രവേശനം ഉണ്ടാകൂ. അന്‍പത് ശതമാനം തൊഴിലാളികെള ഉപേയാഗിച്ച് ഷിഷ് ലാന്‍ഡിംഗ് സെന്ററുകളും ഹാര്‍ബറും പ്രവര്‍ത്തിപ്പിക്കാം. ഇത് തിരിച്ചറിയല്‍ കാര്‍ഡിലെ ഒറ്റ, ഇരട്ട സംഖ്യപ്രകാരം നിയന്ത്രിക്കും.
പ്രദേശം നിയന്ത്രിത മേഖലകളായി തുടരും. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മിറ്റി നല്കുന്ന പാസ്,ബാഡ്ജ്, ഐഡി കാര്‍ഡ് ഉള്ള മത്സ്യതൊഴിലാളികള്‍ക്കും മൊത്തവ്യാപാരികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും മാത്രമേ ഫിഷ് ലാന്‍ഡിംഗ് സെന്ററുകളില്‍ പ്രവേശനം അനുവദിക്കൂ. ആവശ്യമായ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഈ നിയന്ത്രണങ്ങള്‍ പോലീസ് ഉറപ്പുവരുത്തും.
ഹാര്‍ബറിലേക്കും ഫിഷ് ലാന്‍ഡിംഗ് സെന്ററുകളിലേക്കും പ്രവേശിക്കുന്നതിന് മുന്‍പായി തെര്‍മല്‍ സ്ക്രീനിംഗിന് വിധേയരാവേണ്ടതും കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഹാര്‍ബറിനകത്ത് ഒരു മീറ്റര്‍ സാമൂഹിക അകലം പാലിച്ചു മാത്രമേ പ്രവേശനം അനുവദിക്കൂ. ഹാര്‍ബറിലും ഫിഷ് ലാന്‍ഡിംഗ് സെന്ററുകളിലും ലേലം അനുവദിക്കില്ല. മത്സ്യത്തിന്റെ വില ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മറ്റി നിശ്ചയിക്കും. ഹാര്‍ബറിലും ഫിഷ് ലാന്‍ഡിംഗ് സെന്ററുകളിലും ബ്രേക്ക് ദി ചെയിന്‍ സൗകര്യം ഏര്‍പ്പെടുത്തണം. ഇവിടം ദിവേസന അണുവിമുക്തമാക്കേണ്ടത് ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മറ്റിയുടെ ചുമതലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: