കോഴിക്കോട്: കണ്ടെയ്ന്മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നതിനും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പോസിറ്റീവ് കേസുകളുടെയും സമ്പര്‍ക്കത്തിന്റെയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെയ്ന്മെന്റ് സോണും വാര്‍ഡ് തല കണ്ടെയ്ന്മെന്റ് സോണും പ്രഖ്യാപിക്കുന്നത്. കോവിഡ് കേസുകള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കണ്ടെയ്ന്മെന്റ് സോണ്‍ പ്രഖ്യാപനം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുള്ളതായി കലക്ടര്‍ പറഞ്ഞു.
കോര്പ്പറേഷന് പരിധിയില്‍ 30 ലധികം ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ഡുകളില്‍ മുഴുവന്‍ വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കും. അത്തരം വാര്‍ഡുകളില്‍ രണ്ടു നിര പ്രതിരോധം ഉറപ്പാക്കണം. മുഴുവന്‍ വാര്‍ഡിനും പ്രതിരോധ വലയം ഒരുക്കുന്നതോടൊപ്പം മൈക്രോ കണ്ടെയ്ന്മെന്റ് സോണിന് പ്രത്യേകം സംരക്ഷണ വലയവും ഒരുക്കണം. രണ്ടാഴ്ചത്തേക്ക് പ്രതിരോധം ഉറപ്പാക്കും. കേസുകള്‍ കുറയുന്നതിനനുസരിച്ച് വാര്‍ഡ് നിയന്ത്രണം ഒഴിവാക്കും. സെക്ടര്‍ മജിസ്ട്രേറ്റും വാര്‍ഡ് ആര്‍ആര്‍ടിയുമായി ആലോചിച്ച് സബ് കലക്ടറും കോര്പ്പറേഷന് സെക്രട്ടറിയുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. താലൂക്ക് ഇന്‍സിഡെന്റ് കമാണ്ടറുടെ ശുപാര്‍ശ പ്രകാരം ഇക്കാര്യം ജാഗ്രത പോര്‍ട്ടലില്‍ ചേര്‍ക്കേണ്ടത് തദ്ദേശ സ്ഥാപന സെക്രട്ടറിയാണ്. കണ്ടെയ്ന്മെന്റ് സോണ്‍ പ്രഖ്യാപിച്ച സ്ഥലത്ത് പൊതുഗതാഗതം അനുവദിച്ച സ്ഥലങ്ങളോടു ചേര്‍ന്ന കച്ചവടത്തെരുവുകള്‍ക്ക് ഇളവുനല്‍കാന്‍ നിര്‍ദ്ദേശിക്കാന്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് അധികാരമുണ്ട്. ഇവിടങ്ങളില്‍ പോസിറ്റീവ് കേസുകളോ സമ്പര്‍ക്കമോ ഇല്ലെന്ന് ഉറപ്പുവരുത്തുകയും സബ് കലക്ടറുടെ അനുമതി നേടുകയും ചെയ്തിരിക്കണം.
പോസിറ്റീവ് കേസുകള്‍ 30 ല്‍ കുറവാണെങ്കില്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോ ണ് പ്രഖ്യാപിക്കാം. ആവശ്യമായ സ്ഥലങ്ങളില്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ പ്രഖ്യാപിച്ചുവെന്ന് ഉറപ്പാക്കേണ്ടത് സെക്ടര്‍ മജിസ്ട്രേറ്റ്, തദ്ദേശസ്ഥാപന സെക്രട്ടറി, നോഡല്‍ ഓഫീസര്‍ എന്നിവരുടെ ചുമതലയാണ്. മുന്‍സിപ്പാലിറ്റികള്‍ക്കും കോര്പ്പറേഷന് ദേശത്തോട് ചേര്‍ന്നു കിടക്കുന്ന നഗരവല്‍കൃത ഗ്രാമപഞ്ചായത്തുകള്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്. എന്നാല്‍ പോസിറ്റീവ് കേസുകള്‍ 15 ആണെങ്കില്‍ ഫുള്‍ വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണ്‍ പ്രഖ്യാപിക്കണം. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഇക്കാര്യം അനുവദിക്കുന്നതിന് ജാഗ്രത പോര്‍ട്ടലില്‍ ചേര്‍ക്കണം. ജില്ലാ കലക്ടറുടെ അനുമതി നേടുന്നതിന് ശുപാര്‍ശ ചെയ്യേണ്ടത് താലൂക്ക് ഇന്‍സിഡന്റ് കമാണ്ടര്‍മാരാണ്. മറ്റു ഗ്രാമപഞ്ചായത്തുകളില്‍ പോസിറ്റീവ് കേസുകള്‍ 15 ല്‍ താഴെയാണെങ്കില്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണിന് നിര്‍ദ്ദേശിക്കാം. 15 ലധികം ആക്ടീവ് പോസിറ്റീവ് കേസുകളുണ്ടെങ്കില്‍ മുഴുവന്‍ വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണ്‍ പ്രഖ്യാപിക്കാം.
നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല താലൂക്ക് ഇന്‍സിഡെന്റ് കമാണ്ടര്‍മാര്‍ക്കും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കുമാണ്. കണ്ടെയ്ന്മെന്റ് സോണ്‍ അപേക്ഷകള്‍ പരിശോധിച്ച് അനുമതി നല്‍കുന്നതിനും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനും സെക്ടര്‍ മജിസ്ട്രേറ്റിനെ സഹായിക്കേണ്ടത് താലൂക്ക് ഇന്സിെഡന്റ് കമാണ്ടര്‍മാരാണെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: