ദോറിയ (ഉത്തര്‍പ്രദേശ്): രാഹുലും പ്രിയങ്ക വാദ്രയും ഹാഥ്രസിലേക്ക് പോകും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെടും. പക്ഷേ, ബലാത്സംഗക്കേസിലെ പ്രതിക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ സീറ്റും നല്‍കും. ഇതു ചോദ്യം ചെയ്ത വനിതാ പ്രവര്‍ത്തകയെ മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിച്ചതയ്ക്കുകയും ചെയ്തു.
യുപിയിലെ ദോറിയ നിയമസഭാ ഉപതെരഞ്ഞെടുപ്പിലാണ് ബലാത്സംഗക്കേസിലെ പ്രതി മുകുന്ദ് ഭാസ്ക്കര്‍ മണി ത്രിപതിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. ഇതു ചോദ്യം ചെയ്ത പാര്‍ട്ടി പ്രവര്‍ത്തക താര യാദവിനെയാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസുകാര്‍ തല്ലിച്ചത്.
ഹാഥ്രസ് സംഭവത്തില്‍ പ്രതിഷേധിക്കുമ്പോള്‍ത്തന്നെ ബലാംത്സംഗക്കേസിലെ പ്രതിക്ക് കോണ്‍ഗ്രസ് സീറ്റു നല്‍കരുതെന്നാണ് താര യാദവ് ആവശ്യപ്പെട്ടത്. ഇക്കാര്യം താര മാധ്യമങ്ങളോട് പറഞ്ഞതും കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ചു. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ പ്രാദേശിക നേതൃയോഗത്തിനിടെയാണ് താരയെ മര്‍ദിച്ചത്.
സംഭവത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര ഇടപെടണമെന്നാണ് താരയുടെ ആവശ്യം. ദേശീയ തലത്തില്‍ വാര്‍ത്തയായതോടെ ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ വിഷയത്തില്‍ ഇടപെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പുവരുത്തണമെന്ന് യുപി പോലീസിനോട് രേഖ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: