കോട്ടയം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
കേരളത്തിലും ലക്ഷദ്വീപിലും കഴിഞ്ഞ മണിക്കൂറില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിച്ചത്. ഇടുക്കി ജില്ലയിലെ പീരുമേടാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 7 സെന്റിമീറ്റര്‍. കണ്ണൂര്‍, കൊല്ലം, ചേര്‍ത്തല, മണ്ണാര്‍ക്കാട്, കുമരകം എന്നിവിടങ്ങളില്‍ അഞ്ച് സെന്റിമീറ്റര്‍ മഴയും മങ്കൊമ്പിലും വടകരയിലും നാല് സെന്റിമീറ്റര്‍ മഴയും രേഖപ്പെടുത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തീരമേഖലയില്‍ വ്യാപകമായ മഴയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിശക്തമായ മഴയും ലഭിക്കും. നാളെയോടെ മഴ കൂടുതല്‍ ശക്തമാകാനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തിലാണ് കേരളത്തില്‍ മഴ കനത്തത്. തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, ഒഡിഷ, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ബുധനാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒക്ടോബര്‍ 15 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഒക്ടോബര്‍ 13 വരെ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും 14, 15 തിയതികളില്‍ ഇടിമിന്നല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 7 മുതല്‍ 11സെന്റിമീറ്റര്‍ മഴയാണ് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്.ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത മൂന്ന് ദിവസവും കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: