കൊല്ലം: കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസനയത്തെപ്പറ്റി വ്യാജപ്രചാരണം നടത്തുന്ന മുഖ്യമന്ത്രിക്ക് നയരേഖയുടെ അസ്സല് പകര്‍പ്പ് അയച്ചു പ്രതിഷേധിച്ചു. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സംയുക്തമായി വിദ്യാഭ്യാസ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കൊല്ലം ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ സംഘടിപ്പിച്ച പരിപാടി ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു ) സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ആറിന് മാര്‍ക്സിസ്റ്റ് അദ്ധ്യാപകസംഘടന സംഘടിപ്പിച്ച ‘ റിജക്ട് എന്‍ഇപി-2020’ എന്ന വെബ് റാലിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രി നയത്തെ സംബന്ധിച്ച് വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയത്. നയരേഖ വായിച്ചിട്ടില്ലാത്ത മുഖ്യമന്ത്രിയെ ഉപദേശകന്മാര് തെറ്റിദ്ധരിപ്പിച്ചതു മൂലമാവാം ഇതെന്ന് ഗോപകുമാര്‍ പറഞ്ഞു.
അതിബാല്യ വിദ്യാഭ്യാസംതൊട്ട് ഗവേഷണതലം വരെ സംസ്ഥാനങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് പരിതപിക്കുന്ന മുഖ്യമന്ത്രി നയരേഖയിലെ ഒന്നാമത്തെ അധ്യായത്തിലെ ഏഴാമത്തെ ഖണ്ഡിക ഒന്ന് വായിച്ചിരുന്നെങ്കില്‍ ഇത് പറയില്ലായിരുന്നു.
പ്രൈമറിതലം തൊട്ട് കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെ നയം അഭിമുഖീകരിക്കുന്നില്ലെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി, കൊഴിഞ്ഞുപോക്കിനെ സംബന്ധിച്ച കണക്ക് ഉദ്ധരിച്ചത് നയരേഖയില്‍ നിന്നാണെന്നത് വിചിത്രമാണ്. രാഷ്ട്രീയ താല്പര്യത്തോടെ ചില സംസ്ഥാനങ്ങള്‍ക്ക് മാത്രം പ്രാതിനിധ്യം നല്കി രൂപണ്ടീകരിക്കുന്ന രാഷ്ട്രീയ ശിക്ഷാ ആയോഗിനെ (ദേശീയ വിദ്യാഭ്യാസ കമ്മീഷന്) വിമര്‍ശിക്കുന്ന മുഖ്യമന്ത്രി കരട് നയമാണിതിന് ആധാരമാക്കിയതെന്നും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച നയത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമില്ലെന്നും ഗോപകുമാര്‍ ചൂïിക്കാട്ടി.
എന്‍ടിയു ജില്ലാ പ്രസിഡന്റ് പാറങ്കോട് ബിജു അധ്യക്ഷനായി. മേഖലാസെക്രട്ടറി ടി.ജെ. ഹരികുമാര്‍, ജില്ലാസെക്രട്ടറി എസ്.കെ. ദിലീപ്, വിദ്യാഭ്യാസ സംരക്ഷണസമിതി ഭാരവാഹികളായ എസ്. മണിലാല്‍, ടി. ജോയ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: