തിരുവനന്തപുരം: മാതൃഭാഷയ്ക്കും ഭാരതീയചിന്തയ്ക്കും പ്രാമുഖ്യം നല്കുന്ന ദേശീയ നവവിദ്യാഭ്യാസ നയത്തെ ബാലഗോകുലം സ്വാഗതം ചെയ്തു.വിദ്യാഭ്യാസനയത്തെക്കുറിച്ച് ക്രിയാത്മകമായ ചര്‍ച്ചകള്‍ എല്ലാതലങ്ങളിലും നടക്കണം. ഭാവിഭാരതം എന്ന വിശാലമായ കാഴ്ചപ്പാടിലൂന്നി രാഷ്ട്രീയാതീതമായ തുറന്ന ചര്‍ച്ചകള്‍ക്ക് എല്ലാവരും തയ്യാറാവണം. ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാനസര്‍ക്കാരും വിദ്യാഭ്യാസവകുപ്പും തദ്ദേശഭരണകൂടങ്ങളും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കണം. പത്രവാര്ത്തകള്ക്കപ്പുറത്ത് ഉള്‍ക്കാഴ്ചയോടെ ഇതേക്കുറിച്ചു മനസ്സിലാക്കാന്‍ രക്ഷാകര്‍ത്തൃസമൂഹം മുന്നോട്ടു വരണം. ക്രിയാത്മക ചര്‍ച്ചകളിലൂടെ പ്രായോഗികമാര്‍ഗ്ഗങ്ങള്‍ രൂപപ്പെടുത്തി നിയമം സാര്‍വത്രികമായി നടപ്പിലാക്കണം.
പ്രൈമറി വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണമെന്ന കാഴ്ചപ്പാടും ത്രിഭാഷാപദ്ധതിയിയുടെ പരിധിയില്‍ സംസ്കൃതഭാഷയ്ക്ക് കൂടുതല്‍ സാധ്യത തുറക്കുന്ന സമീപനവും പുതിയ വിദ്യാഭ്യാസ നയത്തിന്റെ ധീരമായ ചുവടുവെപ്പാണ്. ശിശു കേന്ദ്രീകൃതവിദ്യാഭ്യാസം, സാംസ്കാരിക വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, യോഗ ,കലാകായിക പഠനം, പൊതുബാലകേന്ദ്രം തുടങ്ങിയ ഭാവനാസമ്പന്നവും ശാസ്ത്രീയവുമായ പദ്ധതികള്‍ ആത്മനിര്‍ഭര ഭാരതത്തിനുള്ള അടിത്തറയൊരുക്കലായി കരുതണം. കുട്ടികള്‍ക്ക് അവരുടെ സര്‍വതോമുഖമായ കഴിവുകളെ വളര്‍ത്തിയെടുക്കാനും അതുവഴി രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളിയാകാനും നവവിദ്യാഭ്യാസനയം പ്രയോജനപ്പെടും എന്ന് ദൃഢമായി വിശ്വസിക്കുന്നു. സമൂഹത്തിന്റെ എല്ലാതട്ടിലും തലത്തിലും ഉള്ളവരെ ഉള്‍ക്കൊള്ളുന്ന സാമൂഹ്യ പരിവര്‍ത്തന സാധ്യമാക്കാനാകും സാര്‍വത്രികവിദ്യാഭ്യാസം എന്ന ഗാന്ധിജിയുടെ സ്വപ്നം ഇതുവഴി സാക്ഷാത്കരിക്കപ്പെടുകയാണ്. സര്‍വ്വോപരി വിമര്ശനാത്മകചിന്തയിലൂടെ സംവാദങ്ങളെ സത്യദര്ശനമാക്കുന്ന ഭാരതീയ പഠനരീതിയിലേക്ക് വിദ്യാഭ്യാസം മാറുകയാണ്. ഈ മാറ്റം സഹസ്രാബ്ദങ്ങളായി തുടരുന്ന സാംസ്കാരിക അധിനിവേശത്തില്‍ നിന്നുള്ള മോചനം കൂടിയാണ്. സമ്മേളനം പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞു.
വാര്‍ഷിക സമ്മേളനം രാഷ്ടീയസ്വയംസേവക സംഘം പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം എ കൃഷണന് മുഖ്യ പ്രഭാഷണം നടത്തി. ആര്.പ്രസന്നകുമാര്‍ അധ്യക്ഷ്യം വഹിച്ചു. കെ.എന്‍. സജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചുവി.ജെ. രാജ്മോഹന്‍, എ.മുരളീകൃഷ്ണന്, കുഞ്ഞമ്പു മേലേത്ത്, പി കെ വിജയരാഘവന്, എന്‍ ഹരികുമാര്‍, കെ പി ബാബുരാജ്, വി ഹരികുമാര്‍, എന്‍ എം സദാനന്ദന്, ആശാ ഗോപാലകൃഷ്ണന്, ബി.എസ്.ബിജു, എന്‍.വി. പ്രജിത്ത്, ജെ. രാജേന്ദ്രന്,.ബി.അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: