തിരുവല്ല : പ്രതിസന്ധികൾക്കിടെയിൽ ദേവസ്വം ബോർഡ് കുത്തക ലേലവുമായി മുമ്പോട്ട്. മുൻ വർഷത്തെ നഷ്ടം നികത്തണമെന്നും അല്ലെങ്കിൽ കുത്തക തുടരാൻ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യം തള്ളിക്കൊണ്ടാണ് ബോർഡ് കുത്തക ലേല നടപടികളുമായി മുമ്പോട്ട് പോകുന്നത്.
മണ്ഡല-മകരവിളക്ക് മഹോത്സവം,മാസപൂജ,മേടവിഷുക്കാലത്ത് ശബരിമല,പമ്പ എന്നിവടങ്ങളിലെ നാളികേര കുത്തക,ശബരിമല,പമ്പ എന്നിവടങ്ങളിലെ സ്റ്റാളുകൾ,ഹോട്ടലുകൾ എന്നിവ പ്രവർത്തിപ്പിക്കാനുള്ള അവകാശം,പാർക്കിങ് ഫീസ് പിരിക്കാനുള്ള അവകാശം,ലാട്രിൻ ഉപയോഗിക്കുന്നവരിൽ നിന്നും ഫീസ് പിരിക്കാനുള്ള അവകാശം തുടങ്ങിയ കുത്തക ലേലങ്ങൾക്കാണ് ഇ-ടെണ്ടർ വിളിച്ചിരിക്കുന്നത്. ഇതിൽ സന്നിധാനത്തെ ഹോട്ടൽ അടക്കം പ്രവർത്തിപ്പിക്കാനുള്ള കുത്തക ലേലത്തിലൂടെ വൻ തുകയായിരുന്നു ബോർഡിന് കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: