ഷാര്‍ജ: നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെട്ട ഇന്ത്യക്കാരന്‍ ഷാര്‍ജയില്‍ വാഹനാപകടത്തിൽ മരിച്ചു. ഒക്ടോബര്‍ അഞ്ചിന് ഷാര്‍ജയിലെ അല്‍ താവൂനില്‍ വച്ചായിരുന്നു അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.
ഇദ്ദേഹത്തിന്റെ ബന്ധുവായ 59കാരനാണ് വാഹനം ഓടിച്ചിരുന്നത്. വിമാനത്താവളത്തിലേക്ക് പുറപ്പെടാനായി ലഗേജുകള്‍ വെക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി പത്ത് മണിയോടെയാണ് അപകടം സംബന്ധിച്ച വിവരം പൊലീസ് ഓപ്പറേഷന്‍ കേന്ദ്രത്തില്‍ ലഭിക്കുന്നത്.
ഇന്ത്യക്കാരനെ ഇടിച്ചുതെറിപ്പിച്ച കാര്‍ തൊട്ടടുത്ത സൈന്‍ ബോര്‍ഡില്‍ ഇടിച്ചാണ് നിന്നത്. വാഹനമോടിച്ചയാള്‍ക്കും നിസാര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ബുഹൈറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: