മടിക്കൈ: മടിക്കൈ പഞ്ചായത്തിലെ പട്ടത്തുംമൂല പട്ടികവര്‍ഗ്ഗ കോളനിയിലേക്കുള്ള റോഡ് ഉടന്‍ ടാറിംഗ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് എസ്ടി മോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. 40 വര്‍ഷത്തോളമായിട്ടുള്ള ഈ റോഡ് ടാറിംഗ് ചെയ്യുവാന്‍ വേണ്ടി നിരവധി തവണ ഇവിടെയുള്ള പട്ടിണിപാവങ്ങളായിട്ടുള്ള കോളനി നിവാസികള്‍ ഗ്രാമസഭകളിലും ഊരുകൂട്ട യോഗങ്ങളിലും നിവേദനങ്ങള്‍ നല്‍കിയിരുന്നു. പഞ്ചായത്തിലെ മറ്റ് റോഡുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതല്ലാതെ ഈ റോഡിനെ പാടെ അവഗണിക്കുകയാണ് ചെയ്തത്.
കോളനിയെ പ്രതിനിധീകരിക്കുന്ന വാര്‍ഡ് മെമ്പറും, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ഊരുകൂട്ട യോഗങ്ങളില്‍ പോലും പങ്കെടുക്കാറില്ല. പഞ്ചായത്തിനകത്ത് ആറ് മാസം മുമ്പുണ്ടാക്കിയ റോഡുകള്‍ക്ക് പോലും കോണ്‍ക്രീറ്റ് റോഡുകളാക്കുവാനും, ടാറിംഗ് ചെയ്യുവാനും ഭരണസമിതി മുന്‍കൈ എടുക്കുമ്പോള്‍ ഈ കോളനി നിവാസികളെ തൊലിയുടെ നിറത്തിലും കൊടിയുടെ നിറത്തിലും മാറ്റി നിര്‍ത്തുകയാണെന്ന് ആക്ഷേപം ശക്തമാണഅ. ഈ കോളനിയെ പ്രതിനിധീകരിക്കുന്ന വാര്‍ഡ് മെമ്പറും പഞ്ചായത്ത് ഭരണസമിതിയും. ഇനിയും ഈ അവഗണന തുടര്‍ന്നാല്‍ വന്‍പ്രക്ഷോഭത്തിന് തയ്യാറാവുമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.
എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഈശ്വരനായ്‌ക്ക് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. എസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി.ഡി. ഭരതന്‍ യോഗം ഉദ്ഘാടനം ചെയ്തു. എസ്ടി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ തട്ടുമ്മല്‍ സ്വാഗതവും, എസ്ടി മോര്‍ച്ച ജില്ലാ ട്രഷറര്‍ എന്‍.പി. നാരായണന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: