തൃശൂര്‍: ജില്ലയിലെ 385 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 460 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8340 ആണ്. തൃശൂര്‍ സ്വദേശികളായ 137 പേര് മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 19155 ആണ്.
അസുഖബാധിതരായ 10659 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. സമ്പര്‍ക്കം വഴി 381 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയില്‍ 2 സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ വഴി രോഗം റിപ്പോര്‍ട്ട് ചെയ്തു. ക്ലസ്റ്ററുകള്‍: കണ്ടശ്ശാംകടവ് മാര്‍ക്കറ്റ് ക്ലസ്റ്റര്‍-1, മലങ്കര ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍)-1
മറ്റ് സമ്പര്‍ക്ക കേസുകള്‍ 366. കൂടാതെ 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 4 ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 4 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു.999 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 296 പേര് ആശുപത്രിയിലും 703 പേര് വീടുകളിലുമാണ്. ഇന്നലെ 1758 പേര്‍ക്ക് ആന്റിജെന്‍ പരിശോധന നടത്തി. മൊത്തം 2662 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 182255 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
പുതിയ കണ്ടൈന്‍മെന്റ് സോണുകള്‍
കുന്നംകുളം നഗരസഭ ഡിവിഷന് 13, വടക്കാഞ്ചേരി നഗരസഭ ഡിവിഷന് 36, പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 20, പാവറട്ടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, 13, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, മുരിയാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, 17, അന്നമനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, 3, എളവള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, എറിയാട് ഗ്രാമപഞ്ചായത്ത് 3, 8, 9 വാര്‍ഡുകള്‍, ചൂïല്‍ ഗ്രാമപഞ്ചായത്ത് 5, 14 വാര്‍ഡുകള്‍, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 3, 22, 23 വാര്‍ഡുകള്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 16, 17 വാര്‍ഡുകള്‍, അവണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13.
ഒഴിവാക്കിയ പ്രദേശങ്ങള്‍: തൃശൂര്‍ കോര്പ്പറേഷന് ഡിവിഷന് 6, തിരുവില്വാമല ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8, മണലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, 11, 12, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5.
പ്രതികരിക്കാൻ ഇവിടെ എഴുതുക: