കൊല്ലം: കൊറോണ പരിശോധനാകേന്ദ്രത്തിð സാമൂഹിക അകലം പാലിക്കാനാകാത്തത് വിവാദമാകുóു. യാതൊരു മുóൊരുക്കങ്ങളുമിñാതെ മുïയ്ക്കല്‍ തുമ്പറ ക്ഷേത്രത്തിന് സമീപമുള്ള കമ്മ്യൂണിറ്റി ഹാളിലാണ് കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ആരോഗ്യ വകുപ്പിന്റെ പരിശോധന.
ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ഇരുന്നൂറിലേറെ പേരാണ് ഇóലെ ഇവിടെ പരിശോധനയ്ക്ക് എത്തിയത്. കൊറോണ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും കൊറോണ സ്ഥിരീകരിച്ച് വീടുകളില്‍ നിശ്ചിതകാലം കഴിഞ്ഞ് വീïും പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയവര്‍ക്കും ഒരേ ക്യൂ. കുട്ടികള്‍ മുതല്‍ വൃദ്ധര്‍വരെ എരിപൊരി വെയിലില്‍ മണിക്കൂറുകള്‍ സാമൂഹിക അകലം പോലുമില്ലാതെ വരി നിന്നുവേണം ആദ്യം പേര് രജിസ്റ്റര്‍ ചെയ്യാന്‍.
വീïു ക്യൂ നിന്ന് വേണം ടെസ്റ്റ് ചെയ്യാന്‍. എല്ലാവര്ക്കും ഉപയോഗിക്കുന്നത് ഒരേ കസേര. രോഗം വന്നവരും പോയവരും എല്ലാം ഒന്നിച്ച് നില്‍ക്കുന്നത് വീïും രോഗപകര്‍ച്ചയ്ക്ക് കാരണമാകും. എങ്കിലും അതൊന്നും കണക്കാക്കാതെയാണ് പരിശോധന. അഞ്ചുപേരില്‍ അധികം കൂട്ടം കൂടരുത് എന്ന് നിരോധനാജ്ഞ ഉള്ളയിടത്താണ് രോഗാവസ്ഥയിലുള്ള ഇരുന്നൂറിലേറെ പേരേ ഒരുസമയം ഒരുമിച്ചു വിളിച്ചുവരുത്തി പരിശോധന നടത്തുóത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: