ഇടുക്കി: ജില്ലയില്‍ ഇന്നലെ 121 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാകളക്ടര്‍ അറിയിച്ചു. 78 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 9 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും 42 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ജില്ലയില്‍ രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്. കഴിഞ്ഞ 8 ദിവസത്തിനിടെ 837 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗബാധ: അടിമാലി സ്വദേശിനിയായ അമ്മയും (26) നവജാത ശിശുവും, അടിമാലി സ്വദേശിനികള്‍(48, 24, 20, 43, 10), ദേവികുളം സ്വദേശിനി(20), മൂന്നാര്‍ സ്വദേശികളായ 9(49, 23, 37, 11, 34, 22, 61, 22, 58), മൂന്നാര്‍ സ്വദേശിനികളായ 11 പേര്(44, 39, 32, 55, 20, 50, 33, 8, 22, 45, 22), മുതുവാങ്കുടി സ്വദേശികള്‍(23, 26, 18, 45, 18, 24, 38), സ്വദേശിനി(43), വെള്ളത്തൂവല്‍ കുത്തുപ്പാറ സ്വദേശികള്‍ (39, 56), തൂക്കുപ്പാറ സ്വദേശിയായ ഏഴ് വയസ്സുകാരന്. ഇടവെട്ടി സ്വദേശികള്‍(51, 50), ഇടവെട്ടി സ്വദേശിനി(40), കരിമണ്ണൂര്‍ പന്നൂര് സ്വദേശിനി(68), പന്നൂര് സ്വദേശി(63),
കോടിക്കുളം സ്വദേശിനി(30), മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 51 കാരി, ഉടുമ്പചോല പുല്ലുമേട് സ്വദേശിനികള്‍(30, 5, 62, 3), ഉടുമ്പചോല സ്വദേശികള്‍(49, 12, 26), തൊടുപുഴയിലെ ഹോട്ടല്‍ ജീവനക്കാരന്(50), തൊടുപുഴ സ്വദേശികള്‍(21, 65, 7), തൊടുപുഴ സ്വദേശിനികള്‍(53, 26, 19), വണ്ണപ്പുറം കാളിയാര്‍ സ്വദേശി(62), കാഞ്ചിയാര്‍ സ്വദേശികള്‍(68, 45), കാഞ്ചിയാര്‍ സ്വദേശിനി(66), കൊച്ചുത്തോവാള സ്വദേശികള്‍(18, 21), നാരിയംപാറ സ്വദേശി(25), ഏലപ്പാറ സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരന്(48), കുമളി സ്വദേശി(41),
ഉറവിടം വ്യക്തമല്ലാത്തവര്‍: ഉടുമ്പചോല സ്വദേശിനികള്‍(53, 28), ഉടുമ്പഞ്ചോല സ്വദേശി(28), മണക്കാട് സ്വദേശി(38), കാരിക്കോട് സ്വദേശിയായ 10 വയസ്സുകാരി,
കൊച്ചുത്തോവാള സ്വദേശികളായ ദമ്പതികള്‍(53, 48), പീരുമേട് സ്വദേശി(33), കുട്ടിക്കാനം പോലീസ് ക്യാമ്പിലെ ജീവനക്കാരനാണ്. പീരുമേട് സ്വദേശി(58).
കണ്ടെയ്ന്മെന്റ് സോണ്‍
താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍/ പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തു
1. പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് (എ) 9-ാം വാര്‍ഡില്‍ ചിത്തിരപുരം ഗവ. ഹൈസ്കൂള്‍ ഭാഗം മുതല്‍ സീറോ ലാന്റ്- ഡോബി പാലം- കടുവാ വളവ് വരെ റോഡിന്റെ ഇരുഭാഗവും (ബി) 8-ാം വാര്‍ഡിലെ ഗോകുലം പാര്‍ക്ക് റിസോര്‍ട്ടിന്റെ സമീപ പ്രദേശം മുതല്‍ ചെകുത്താന് മുക്ക് സ്നോലൈന്‍ റിസോര്‍ട്ടിന്റെ പരിസരപ്രദേശം വരെ റോഡിന്റെ ഇരുവശവും
2. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് പൂര്‍ണമായും
3. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് 5, 6 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടു വരുന്ന- മുതുവാന്‍കുടി ഈട്ടി സിറ്റി റോഡില്‍ മുതുവാന്‍കുടി സിറ്റി മുതല്‍ ലീഫ് റിസോര്‍ട്ട് വരെയുള്ള റോഡിന് ഇരുവശങ്ങളും (എ) 5, 6 വാര്‍ഡുകളുടെ അതിര്‍ത്തിയിലുള്ള ശ്രീ സുകുമാരന്‍ മെമ്പറുടെ വീടിന് 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍. 5, 6, 9 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടു വരുന്ന- (ബി) കുത്തുപാറ സിറ്റി മുതല്‍ ചെങ്കുളം കെഎസ്ഇബി കോളനി വരെ മെയിന്‍ റോഡിന് ഇരുവശങ്ങളും (സി) 9-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട് വരുന്ന കുത്തുപാറ- പള്ളിക്കുന്ന് റോഡിന് ഇരുവശങ്ങളും (ഡി) എല്‍ക്കുന്ന് ഈട്ടി സിറ്റി മറ്റത്തില്‍ ജോസ് എന്ന വ്യക്തിയുടെ വീടിന് സമീപത്ത് കൂടി മുതുവാന്‍കുടി റോഡ് പ്രകാശ് പടി മുതല്‍ പെരുമാത്തേത്ത് പ്രസാദ് പടിഒഴുകയില് പ്രകാശിന്റെ വീടിനു സമീപം വരെ (ഇ) 9-ാം വാര്‍ഡില്‍ ഉള്‍പ്പെട്ടു വരുന്ന ചെങ്കുളം കെഎസ്ഇബി കോളനി മുതല്‍ മേഴ്സി ഹോം റോഡ് മുതുവാന്‍കുടി അമ്പലം വരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: