തിരുവനന്തപുരം: ട്രോളന്‍മാരുടെ പ്രിയങ്കരിയായ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം വീണ്ടും സമൂഹമാധ്യമങ്ങളില്‍ താരമാകുന്നു. യൂട്യൂബറെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നേതൃത്വം നല്‍കിയ സംഘം നേരിട്ടെത്തി കൈയ്യേറ്റം ചെയ്ത സംഭവം കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. യൂട്യൂബര്‍ വിജയ് പി നായരെ ശാരീരികമായി കൈയ്യേറ്റം ചെയ്തതിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്തജെറോം നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്.
വിജയ് പി നായരുമായി ബന്ധപ്പെട്ട വിഷയത്തിലും ഇരകളാക്കപ്പെട്ട സ്ത്രീകള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി നിലനിന്നത്. പ്രതികരിക്കാനെത്തിയ സ്ത്രീകള്‍ക്കെതിരെ വിമര്‍ശനം ഉണ്ടായതും സ്ത്രീ വിരുദ്ധതയുടെ ഭാഗമാണ്. സ്ത്രീകള്‍ പ്രതികരിച്ചു എന്നതാണ് വിവാദം. സ്ത്രീവിരുദ്ധതയാണ് ഇത്തരം വിവാദങ്ങളുടെ മുഖമുദ്ര. സ്ത്രീകള്‍ക്ക് എതിരെ അക്രമം എവിടെ നടന്നാലും അതില്‍ പ്രതികരിക്കേണ്ടത് ആവശ്യമാണ്. കേരളത്തിന്റെ ചരിത്രം പഠിച്ചാല്‍ ഇതു മനസിലാകും. മാറുമറയ്‌ക്കല്‍ സമരം അടക്കം അതാണ് നമ്മെ പഠിപ്പിക്കുന്നത് . അതിനാലാണ് കേരളം ഒരു മോഡലായി ഇപ്പോഴും നിലനില്‍ക്കുന്നത്.
എന്റെ ഫോട്ടോ വച്ച് ഒരു പോസ്റ്റര്‍ ആരെങ്കിലും ഇട്ടാല്‍ അതിനെ പിന്നെ ന്യായീകരിക്കേണ്ട ഉത്തരവാദിത്തം പിന്നെ തനിക്കാണെന്നും ചിന്ത പറയുന്നു. സോപ്പിന്റെ പേര് ചന്ദ്രിക, ചന്ദനത്തിരിയുടെ പേര് സന്ധ്യ അലിഞ്ഞു തീരുന്നതിനും എരിഞ്ഞടങ്ങുന്നതിനും പെണ്‍ പേര് തന്നെ ശരണം എന്നാണ് ശ്രീജിത്ത് അരിയല്ലൂരിന്റെ കവിത. എന്നാല്‍ അങ്ങനെ അലിഞ്ഞ് തീരാനും എരിഞ്ഞു തീരാനും സ്ത്രീകള്‍ ഒരുക്കമല്ല എന്ന പ്രഖ്യാപനമാണ് വേണ്ടതെന്നും ചിന്ത പറഞ്ഞു. ഇതിനെ ആണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. സോപ്പിന് ചന്ദ്രിക എന്നൊക്കെ എല്ലാ ദേവരാജ പ്രതാപ വര്‍മ എന്ന് പേരിടാന്‍ പറ്റുമോ എന്നതടക്കം ട്രോളുകള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക