കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഖുര്‍ആന്‍, ഈന്തപ്പഴം, എന്നിവ എത്തിച്ച് വിതരണം ചെയ്തത് സംബന്ധിച്ചും കസ്റ്റംസ് ശിവശങ്കറില്‍ നിന്നും വിശദാംശങ്ങള്‍ തേടും.
കേസില്‍ അറസ്റ്റിലായ പ്രതികളുടെ പക്കല്‍ നിന്നും ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ സഹായത്തോടെയാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യുന്നത്. ഇത് കൂടാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്തതിലും വിതരണം ചെയ്തതിലും സംസ്ഥാന സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മില്‍ യാതൊരു കത്തിടപാടും ഉണ്ടായിട്ടില്ല. ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കോണ്‍സുലേറ്റ് നല്കിയ ഈന്തപ്പഴം സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ വിതരണം ചെയ്തതെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ടി വി അനുപമ അന്വേഷം സംഘത്തിന് മുമ്പാകെ മൊഴി നല്കിരുന്നു. ഇത് സംബന്ധിച്ചും ശിവശങ്കറില്‍ നിന്നും കസ്റ്റംസ് വിശദീകരണം തേടും. ഇതിനു മുമ്പ് കസ്റ്റംസും, എന്‍ഫോഴ്സ്മെന്റും രണ്ട് തവണ വീതവും, എന്‍ഐഎ മൂന്ന തവണയും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.
അതിനിടെ സ്വപ്ന സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുള്ളതായി സിബിഐയുടേയും റിപ്പോര്‍ട്ടുണ്ട്. ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ടാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്വപ്നയ്ക്കും ശിവശങ്കറിനും ജോയിന്റ് ബാങ്ക് അക്കൗണ്ടുമുണ്ട്. ഇതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും സിബിഐ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: