പാരിപ്പള്ളി: കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ഡോക്ടര്‍മാരെ ചട്ടം ലംഘിച്ച് കൊറോണ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതായി പരാതി.
ജില്ലയിലെ എല്ലാ ഫോറന്‍സിക് ജോലികളും കൈകാര്യം ചെയ്യുന്ന ഫോറന്‍സിക് മെഡിസിന് ഡിപ്പാര്‍ട്ട്മെന്റില്‍ ആകെ മൂന്ന് പേരാണ് ജോലി ചെയ്യുന്നത്. പല പ്രമാദകേസുകളുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളും സ്ക്രീന്‍ എക്സാമിനേഷന് ജോലികളും സ്റ്റേറ്റ്മെന്റ് തയ്യാറാക്കലുമായി തീര്‍ത്താല്‍ തീരാത്തത്ര ജോലികള്‍ ഉള്ളപ്പോഴാണ് ഡോക്ടര്‍മാരെ മറ്റു ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. ക്ലിനിക്കല്‍ ഡോക്ടര്‍മാര്‍ ധാരാളമുള്ള പാരിപ്പള്ളി മെഡിക്കല്‍കോളേജില്‍ അവരെ കൊറോണ ഡ്യൂട്ടിക്ക് നിയോഗിച്ചാലും അവര്‍ പോകാന്‍ തയ്യാറാകില്ല. എന്നാല്‍ ഫോറന്‍സിക് ഡോക്ടര്‍മാര്‍ കൊറോണ ഡ്യൂട്ടിക്ക് പോകാതിരുന്നാല്‍ സൂപ്രïും ആര്‍എംഒ യും ചേര്‍ന്ന് ഭീഷണിപ്പെടുത്തതും പതിവാണെന്ന് ഡോക്ടര്‍മാര്‍ പരാതിപ്പെടുന്നു.
ഫോറന്‍സിക് വിഭാഗത്തിലെ ഒരു ഡോക്ടര്‍ കൊറോണ ഡ്യൂട്ടിക്ക് പോയി കോവിഡ് പോസിറ്റീവ് ആയാല്‍ ക്വാറന്റൈനും പിന്നെ നെഗറ്റീവ് ആയാല്‍ റിവേഴ്സ് ക്വാറന്റൈനും ഉള്‍പ്പെടെ ഒരു മാസം കഴിഞ്ഞാകും പിന്നെ ജോലിക്ക് ഹാജരാകുക. അപ്പോള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കാലതാമസം നേരിടുകയും അതിന്റെ പേരില്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേïത് ഡോക്ടര്‍മാരുടെ മാത്രം ബാധ്യതയാകുകയും ചെയ്യുന്നു.
പലപ്പോഴും കോടതിയില്‍ നിന്ന് ശാസനയും ലഭിക്കുന്നു. സൂപ്രïും ആര്‍എംഒയും നിര്‍ബന്ധപൂര്‍വ്വം കൊറോണഡ്യൂട്ടിക്ക് ഫോറന്‍സിക് ഡോക്ടര്‍മാരെ നിയോഗിക്കുന്നതായാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: