കൊച്ചി: കൊറോണ പ്രോട്ടോക്കോള്‍ ലംഘിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കുന്നത്തുനാട് അറക്കപ്പടി വില്ലേജില്‍ പടവനക്കുടി വീട്ടില്‍ മുഹമ്മദ് അഷറഫ്(47) ആണ് അറസ്റ്റിലായത്.
പ്രതിയുടെ ഫേസ്ബുക് പേജില്‍ കൊറോണ പ്രോട്ടോക്കോള്‍ ലംഘിക്കണമെന്ന ആഹ്വാനമടങ്ങുന്ന ജീവിക്കാനുള്ള സ്വാതന്ത്ര്യം തിരിച്ചുനല്‍കുക, കൊറോണ പ്രോട്ടോക്കോള്‍ പിന്‍വലിക്കുക, പ്രൊട്ടസ്റ്റ് എഗെയ്നസ്റ്റ് കൊറോണ പ്രോട്ടോക്കോള്‍ എന്നീ സന്ദേശങ്ങളും കൂടാതെ സെപ്തംബര്‍ 18ന് ഹൈക്കോടതി ജങ്ഷനില്‍ സമരപാരിപാടികള്‍ സംഘടിപ്പിക്കുമെന്ന അറിയിപ്പുമാണ് പ്രതി പ്രചരിപ്പിച്ചത്.
എറണാകുളം അസി. കമ്മിഷണര്‍ കെ. ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്. വിജയ്ശങ്കര്‍, എസ്‌ഐ തോമസ് കെ.എക്സ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: