ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ‘വെതര്‍മാന്‍’ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) നേതാവ് റാംവിലാസ് പസ്വാനെ വിശേഷിപ്പിച്ചിരുന്നത്. ഏത് രാഷ്ട്രീയ കക്ഷി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന കൃത്യമായ നിരീക്ഷണം ഏക്കാലത്തും പസ്വാന് നടത്തിയിരുന്നു. അതിനാല്‍ തന്നെ കക്ഷിരാഷ്ട്രീയം നോക്കാതെ പലമന്ത്രിസഭകളിലും അദേഹം അംഗമായി.
മോദി മന്ത്രിസഭയില്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായി മികച്ച പ്രകടനമാണ് പസ്വാന് കാഴ്ച്ച വെച്ചത്. ‘ഒരു രാജ്യം ഒരു റേഷന്‍’ സംവധാനം നടപ്പിലാക്കിയത് പസ്വാന്റെ നേതൃത്വത്തിലായിരുന്നു. ഈ പദ്ധതിയുടെ വേഗത്തിലുള്ള നടത്തിപ്പിനെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പലതവണ അദേഹത്തെ അഭിനന്ദിച്ചിരുന്നു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷവും അദേഹം ജോലികളില്‍ മുഴുകിയിരുന്നു.
കൊറോണ ലോക്ഡൗണ്‍കാലത്ത് എല്ലാം സംസ്ഥാനങ്ങള്‍ക്കും ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ അദേഹം ശ്രദ്ധിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും അധികമായി ഭക്ഷ്യധാന്യങ്ങളും അദേഹം അനുവദിച്ചിരുന്നു. മകന് ചിരാഗ് പസ്വാന് ആണ് മന്ത്രിയുടെ മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനു തൊട്ടു മുന്‍പ് അസ്വസ്ഥതകള്‍ തോന്നിയതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോക് ജനശക്തി പാര്‍ട്ടി പ്രസിഡന്റായ പസ്വാന് എട്ട് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജനതാ പാര്‍ട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കെതിരേ കടുത്ത നിലപാടെടുത്ത വിദ്യാര്‍ഥി നേതാവായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള സമരമുഖമാണ് പസ്വാനിലെ രാഷ്ട്രീയ നേതാവിനെ പുറത്തുകൊണ്ടുവരുന്നത്.
1969ല്‍ ബിഹാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ബിഹാര്‍ നിമയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയും പസ്വാനാണ്.1977ലാണ് ആദ്യമായി ലോക്സഭയിലെത്തുന്നത്. ജനത പാര്‍ട്ടി അംഗമായി ഹിജാപൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ലോക്സഭ പ്രവേശനം. 1980, 1989, 1996, 1999, 2004, 2014 വര്‍ഷങ്ങളില്‍ അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ആറ് പ്രധാനമന്ത്രിമാരുടെ കീഴില്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നു. വി പി സിംഗ് മന്ത്രി സഭയില്‍ തൊഴില്‍മന്ത്രിയായിട്ടാണ് തുടക്കം. ഐ കെ ഗുജ്റാള്‍, ദേവഗൗഡ മന്ത്രിസഭകളില്‍ റയില്‍വേയും വാജ്പേയി മന്ത്രിസഭയില്‍ ആദ്യം ടെലിക്കമ്മ്യൂണിക്കേഷനും പി്ന്നീട് ഖനിയുടേയും മന്ത്രിയായി. മന്മോഹന് സിംഗിന്റെ ഒന്നാം യുപിഎ സര്‍ക്കാറില്‍ രാസവളം വകുപ്പായിരുന്നു. മോദി സര്‍ക്കാറില്‍ തുടക്കം മുതല്‍ ഭക്ഷ്യവും പൊതു വിതരണവും
നിലവില്‍ രാജ്യസഭ എം.പിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: