കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി ഷൈഖ് മിഷാൽ അഹമദ് അൽ ജാബിർ അൽ സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ നടന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിൽ ദേശീയ അസംബ്ലിക്ക് മുമ്പിലാണ് അൽ സബാഹ് സത്യ പ്രതിജ്ഞ അധികാരം ഏറ്റെടുത്തത്.
“ഭരണഘടനയെയും രാജ്യത്തിന്റെ നിയമങ്ങളെയും ബഹുമാനിക്കുമെന്നും ജനങ്ങളുടെ സ്വാതന്ത്ര്യവും, താൽപ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് അമീറിനോട് വിശ്വസ്തത പുലർത്തുമെന്നും ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ദിവസമാണ് അമീർ ഷൈഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് സഹോദരനായ ഷൈഖ് മിഷ് ‘ അൽ അഹമ്മദ് സബാഹിനെ തന്റെ പിന്തുടർച്ചാവകാശി ആയി നാമ നിർദേശം ചെയ്തു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണ സഭാ കുടുംബത്തില്‍ നിന്നും തെരഞ്ഞെടുത്ത അദ്ദേഹത്തെ പാര്‍ലമെന്‍റ് ഏക കണ്ഠമായാണ് പിന്തുണച്ചത്.
അന്തരിച്ച അമീറിന്റെയും പുതിയ അമീറിന്റെയും സഹോദരനാണു എൺപതുകാരനായ ഷൈഖ് മിഷാല്‍. 1940. ൽ ഷെയ്ഖ് അഹ്‌മദ് അൽ ജാബിർ അൽ സബാഹിന്റെ ഏഴാമത്തെ മകനായി ജനിച്ച ഷെയ്ഖ് മിഷാൽ 1960 ൽ യുകെ യിലെ ഹെണ്ടൻ പോലീസ് കോളേജിൽ നിന്നും വിദ്യാഭ്യാസം നേടുകയും 1967 ൽ കുവൈറ്റിന്റെ ഇൻവെസ്റ്റിഗേഷൻ മേധാവിയായി അധികാരത്തിലെത്തി. നിലവിൽ നാഷനൽ ഗാർഡിന്റെ ഉപ മേധാവിയായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു ഷെയ്ഖ് മിഷാൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: