റാന്നി:പെരുനാട്ടിൽ യുവതിക്ക് നേരെ നടുറോഡിൽ ആസിഡ് ആക്രമണം.വെൺകുളം കിഴക്കേതിൽ പുത്തൻവീട്ടിൽ പ്രീജക്കാണ്( 34) ഭർത്താവ് ബിനീഷിന്റെ ആക്രമണത്തിൽ പൊളളലേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 9 മണിയോടെയാണ് പെരുനാട് മത്തുംമൂഴിയിൽ വച്ചാണ് ആക്രമണം ഉണ്ടായത്.രാവിലെ ബിനീഷ് പത്തനംതിട്ടയിൽ നിന്നും ഓട്ടോയിൽ പെരുനാട്ടിൽ എത്തിയാണ് ആക്രമണം നടത്തിയത് . മടത്തുംമൂഴിയിൽ ഉള്ള സൂപ്പർ മാർക്കറ്റിൽ ജോലിക്ക് വന്ന പ്രീജക്ക് നേരെ കുപ്പിയിൽ കൊണ്ടുവന്ന ആസിഡ് ഒഴിക്കുകയായിരുന്നു.
അക്രമണത്തിനിടയിൽ ബിനീഷിനും പരിക്കേറ്റു.സംഭവ ശേഷം ഇയാളെ നാട്ടുകാർ തടഞ്ഞുവച്ച് പെരുനാട് പോലീസിന് കൈമാറി.വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയുടെ കോവിഡ് പരിശോധന പൂർത്തിയാക്കി.പരിക്കേറ്റ പ്രീജ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് .ഇവർക്ക് 20 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി .ബിനീഷ് – പ്രീജ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. ഏറെ നാളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: