കോഴിക്കോട്: പതിനഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജില്ലയിലെ തന്നെ ഏറ്റവും വലിയ പച്ചക്കറി മൊത്തവിതരണ കേന്ദ്രമായ പാളയം മാര്‍ ക്കറ്റ്വീണ്ടും തുറന്നു. ചൊവ്വാഴ്ച തുറക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും വ്യാപാരികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദ്ദേശ ത്തെ തുടര്‍ന്നാണ് തീരുമാനം ഇന്നലെത്തേക്ക് മാറ്റിയത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മാര്‍ക്കറ്റ് തുറന്നിരിക്കുന്നത്.
ഒന്നാം തീയതിക്ക് ശേഷം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ വ്യാപാരി കള്‍ക്കാണ് ഇന്നലെ പാളയം മാര്‍ക്കറ്റിലെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ഇത് ഇല്ലാത്തവര്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള തൊഴി ലാളികള്‍, കച്ചവടക്കാര്‍, ചുമട്ടുതൊഴിലാളികള്‍ എന്നിവര്‍ക്ക് മാത്രമാണ് മാര്‍ക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുക. ഇവര്‍ക്ക് നഗരസഭയുടെ തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടാവും. മാര്‍ക്കറ്റില്‍ സ്റ്റാള്‍ കച്ചവടം 11 മണി വരെ മാത്രമായിരിക്കും. ഉന്തുവണ്ടി കച്ചവടക്കാരെ 11 മണിക്ക് ശേഷം മാര്‍ക്കറ്റില്‍ പ്രവേശിപ്പിക്കും. ആളുകള്‍ കൂട്ടംകൂടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ക്വിക്ക് റെസ്പോണ്‍സ് ടീമും പോലീസും മുഴുവന്‍ സമയവും മാര്‍ക്കറ്റിലുണ്ടാവും. 233 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പാളയം മാര്‍ക്കറ്റ് അടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: