ഇടുക്കി: ജില്ലയില്‍ ഇന്നലെ 120 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കട്ടപ്പന സ്വദേശി ജാന്‍സി ജോസഫിന്റെ മരണം കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 17 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. കഴിഞ്ഞ രണ്ട് ദിവസം 100ല്‍ താഴെയായിരുന്ന രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നത് ആശങ്ക കൂട്ടുന്നുണ്ട്.
സമ്പര്‍ക്കത്തിലൂടെ രോഗബാധ: ഇരുമ്പുപ്പാലം സ്വദേശികളായ ദമ്പതികള്‍(36, 41), അടിമാലി സ്വദേശിയായ 12 വയസുകാരന്, ദേവികുളം സ്വദേശികള്‍(18, 27), ദേവികുളം സ്വദേശിനി(48), കൊന്നതടി സ്വദേശി(22), മൂന്നാര്‍ സ്വദേശി(57), പള്ളിവാസല്‍ സ്വദേശിനി(51), മൂലമറ്റം സ്വദേശി(46), ഇടവെട്ടി സ്വദേശി(31), കരിമണ്ണൂര്‍ സ്വദേശികള്‍(21, 20), കുടയത്തൂര്‍ സ്വദേശിനികള്‍(60, 22), കാഞ്ഞാര്‍ സ്വദേശി(31), കാഞ്ഞാര്‍ സ്വദേശിനി(31), രാമക്കല്‍മേട് സ്വദേശികള്‍(23, 43), രാമക്കല്‍മേട് സ്വദേശിനി(42), നെടുങ്കണ്ടം സഹകരണ ബാങ്ക് ജീവനക്കാരന്(37), കരിങ്കുന്നം സ്വദേശിനി(21), കുമാരമംഗലം സ്വദേശിനി(42), മണക്കാട് സ്വദേശിനികള്‍(25, 59), പുറപ്പുഴ സ്വദേശിനികള്‍(45, 67), പുറപ്പുഴ സ്വദേശി(24), കലയന്താനി സ്വദേശിനി(34), പട്ടയംകവല സ്വദേശി(29), പട്ടയംകവല സ്വദേശിനിയായ ആറ് വയസ്സുകാരി, വേങ്ങല്ലൂര്‍ സ്വദേശിനി(84), കുമ്പംങ്കല്ല് സ്വദേശിനി(55), വേങ്ങല്ലൂര്‍ സ്വദേശികള്‍(20, 30, 11), കാഞ്ഞിരമറ്റം സ്വദേശികള്‍(46, 41), കുമ്പംങ്കല്ല് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്(26, 26, 31), തൊടുപുഴ സ്വദേശികള്‍(12, 35), വണ്ണപ്പുറം സ്വദേശിനി(68), വണ്ണപ്പുറം സ്വദേശി(48), ചക്കുപള്ളം കുങ്കിരിപ്പെട്ടി സ്വദേശിയായ 7 വയസ്സുകാരന്, ഇരട്ടയാര്‍ സ്വദേശികള്‍(25, 32), കാമാക്ഷി സ്വദേശി(54), നരിയംപാറ സ്വദേശിനി(57), നരിയംപാറ സ്വദേശികള്‍(30, 27), ഏലപ്പാറ സ്വദേശിനി(49), കൊക്കയാര്‍ സ്വദേശിനികള്‍(54, 50), കുമളി സ്വദേശി(55), പീരുമേട് സ്വദേശിനികള്‍(33, 20), പെരുവന്താനം സ്വദേശികള്‍ (25, 11, 26), പെരുവന്താനം സ്വദേശിനി(12), വണ്ടിപ്പെരിയാര്‍ സ്വദേശികള്‍(60, 28, 60, 28, 23, 29, 6, 13) വണ്ടിപ്പെരിയാര്‍ സ്വദേശിനികള്‍(19, 30).
ഉറവിടം വ്യക്തമല്ലാത്തവര്‍: അടിമാലി സ്വദേശിനി(59), വിരിപ്പാറ സ്വദേശി(30), പതിനാറങ്കണ്ടം സ്വദേശി(22), മുട്ടം അഞ്ചിരി സ്വദേശിനി(37), കാഞ്ഞാര്‍ സ്വദേശിനി(23), കുടയത്തൂര്‍ സ്വദേശി(34), മുട്ടം സ്വദേശി(60), നെടുങ്കണ്ടം കേരള ബാങ്ക് ജീവനക്കാരി(34), പുറപ്പുഴ സ്വദേശി(29), തൊടുപുഴ ജില്ലാ ആശുപത്രിയിലെ ലേഡി ഡോക്ടര്‍(29), അയ്യപ്പന്‍കോവില്‍ സ്വദേശിനി(57), കാഞ്ചിയാര്‍ കോഴിമല സ്വദേശിനി(23), കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ കാന്റീന് ജീവനക്കാരന്(23), കടമാക്കുഴി സ്വദേശി(34), മരിയാപുരം സ്വദേശിനി(29), വണ്ടിപ്പെരിയാര്‍ ആറ്റോരം സ്വദേശിനി(68), വണ്ടിപ്പെരിയാര്‍ സ്വദേശി(64).
ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 4584 ആയി. 3329 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 5 പേരുടെ മരണം സ്ഥിരീകരിച്ചു. 1250 പേരാണ് നിലവില്‍ ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 89 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: