ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ബോയ്സ് ഹൈസ്കൂള്‍ ആശുപത്രിയാക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ പട്ടിണിസമരത്തിന് ഒരുങ്ങുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ് ഇല്ലാതാകുന്നത്. 142 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഗവ:ബോയ്സ് ഹൈസ്കൂളിലേക്ക് ജില്ലാ ആശുപത്രിയുടെ ഒപി വിഭാഗം മാറ്റി സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്.
അധികൃതരുടെ ഗൂഢനീക്കം ഉപേക്ഷിക്കണമന്ന അവശ്യം ശക്തമായി.ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്കൂള്‍ കെട്ടിടത്തിലേക്ക് ഒപി വിഭാഗം മാറ്റുന്നത്. എന്നാല്‍ പൊതുവിദ്യാലയങ്ങള്‍ക്ക പകരം ചെങ്ങന്നൂരില്‍ വേറെ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി വികസനം നടത്തേണ്ടതാണെന്ന് രക്ഷകര്‍ത്താക്കളും പിടിഎ ഭാരവാഹികളും പറയുന്നു.
പ്രദേശത്തെ പാവപ്പെട്ട വിദ്യാര്‍ഥികളുടെ ഭാവിയെ ദോഷമായി ബാധിക്കുന്ന വിധത്തിലുള്ള ജനപ്രതിനിധി അടക്കമുള്ളവരുടെ നീക്കത്തിനെതിരെയാണ് പ്രതിഷേധം. അധികൃതര്‍ പുന:പരിശോധിക്കാത്തപക്ഷം വിദ്യാര്‍ഥികളോടെപ്പം രക്ഷിതാക്കള്‍ സ്കൂളിനു മുന്നില്‍ റിലേ പട്ടിണിസമരം നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രതിഷേധ സമരം സംഘടിപ്പിക്കുകയെന്ന് എസ്.എം.സിയുടെയും പി.ടി.എ യുടെയും ഭാരവാഹികള്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: