തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് സാമൂഹിക വ്യാപനം അതിതീവ്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് യാഥാര്‍ത്ഥ്യം മറച്ചുവച്ച് ഇനിയും നമ്പര്‍ വണ്‍ തള്ളുകളില്‍ അഭിരമിക്കാനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കേന്ദ്ര മന്ത്രി വി. മുരളീധരന്. സംസ്ഥാന ആരോഗ്യ മേഖലയെ പുഴുവരിച്ചുവെന്ന വിമര്‍ശനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും, ആ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പറഞ്ഞതിനെ പുച്ഛിച്ചു തള്ളുകയല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്. കൊവിഡിനെ നേരിടുന്നതില്‍ വന്ന പാകപ്പിഴകള്‍ പരിഹരിച്ച് മുന്നോട്ടുപോകണം. എല്ലാം ശരിയാണെന്ന് മേനിനടിച്ചിരുന്നാല്‍ വലിയ വിപത്തിലേക്കാകും സംസ്ഥാനം പോവുകയെന്നും മുരളീധരന് ഫേസ്ബുക്കില്‍ പോസ്റ്റില്‍ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം-
കേരളത്തില്‍ കൊവിഡ് സാമൂഹികവ്യാപനം അതിതീവ്രമായതിന്റെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 10,606 പേരില്‍ 9542 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ദിവസം പതിനായിരത്തിലധികം പേര് രോഗബാധിതരായിട്ടും , രോഗ വ്യാപനം പിടിച്ചു നിര്‍ത്താന്‍ കാര്യക്ഷമമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല എന്നത് ആശങ്കയുണര്‍ത്തുന്നു.
സംസ്ഥാനത്തെ കൊവിഡ് രോഗ വ്യാപനം ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. രോഗവ്യാപനത്തിന്റെ തീവ്രത കൂടി വരുന്നുവെന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ച് ഇനിയും നമ്പര്‍ വണ്‍ തള്ളുകളില്‍ അഭിരമിക്കാനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നത് ? ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് സംസ്ഥാനം പോവുകയാണ്. പഴിചാരലും മേനി നടിക്കലും നിര്‍ത്തി വച്ച് കൃത്യമായ നടപടികളിലേക്ക് കടക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. അതിനു പകരം, പിണറായി വിജയന് ഉപദേശകരുടെ സ്തുതി പാടല്‍ കേട്ടിരുന്നാല്‍ പാവം ജനങ്ങളാകും ഈ മഹാമാരിയുടെ ദുരിതമനുഭവിക്കുക.
സമ്പര്‍ക്കത്തിലൂടെയുള്ള കേസുകളും മരണസംഖ്യയും സംസ്ഥാനത്ത് ദിനംപ്രതി ഉയരുകയാണ്. ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണ്. അവര്‍ക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ കുറ്റമറ്റ രീതിയില്‍ ഒരുക്കാനായില്ല എന്നത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ്. രോഗി പരിചരണത്തില്‍ വീഴ്ചയുണ്ടാകാതിരിക്കണമെങ്കില്‍, ആദ്യം സര്‍ക്കാര്‍ ചെയ്യേണ്ടത് മെച്ചപ്പെട്ട സൗകര്യങ്ങളും ജീവനക്കാരെയും കൃത്യമായി നല്‍കുകയാണ്. നമ്പര്‍ വണ്‍ കേരളത്തിന്റെ ആരോഗ്യ മേഖലയിലാണ് രോഗിയെ പുഴുവരിച്ചതെന്നത് നാണക്കേടാണ്. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി പശ്ചാത്തല സൗകര്യങ്ങള്‍ പര്യാപ്തമാണോയെന്ന് പരിശോധിക്കുകയാണ് വേണ്ടത്. അല്ലാതെ പരാതി വന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരെ മാത്രം പഴിചാരി തടിതപ്പുകയല്ല വേണ്ടത്.
സംസ്ഥാന ആരോഗ്യ മേഖലയെ പുഴുവരിച്ചുവെന്ന വിമര്‍ശനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും, ആ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പറഞ്ഞതിനെ പുച്ഛിച്ചു തള്ളുകയല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്. കൊവിഡിനെ നേരിടുന്നതില്‍ വന്ന പാകപ്പിഴകള്‍ പരിഹരിച്ച് മുന്നോട്ടുപോകണം. എല്ലാം ശരിയാണെന്ന് മേനിനടിച്ചിരുന്നാല്‍ വലിയ വിപത്തിലേക്കാകും സംസ്ഥാനം പോവുക. കരുതല്‍ , പ്രഭാഷണത്തില്‍ മാത്രം പോരാ … കുറച്ചു കൂടി പ്രവൃത്തിപഥത്തില്‍ വേണമെന്ന് ചുരുക്കം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: