തിരുവനന്തപുരം അലിഗഢ് മുസ്ലിം സര്‍വ്വകലാശാല രാജ്യത്തെ മികച്ച ഉന്നത കലാലയങ്ങളിലൊന്നാണ്. യു.ജി.സി അംഗീകാരമുള്ള കേന്ദ്ര സര്‍വ്വകലാശാല. മുസ്ളീം സമുദായ പരിഷ്ക്കര്‍ത്താവായിരുന്ന സയ്യിദ് അഹമ്മദ് ഖാന് 1875 ല്‍ സ്ഥാപിച്ച അലിഗഢിലെ മൊഹമ്മദന്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളാണ് 1920 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ആക്ട് പ്രകാരം അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയായി മാറിയത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ഉള്‍പ്പെടെ രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ കേന്ദ്രങ്ങളുമുണ്ട്.
1920 മുതല്‍ ഇതുവരെ സര്‍വകലാശാലയ്ക്ക് 21 വൈസ് ചാന്‍സലര്‍മാര്‍ ഉണ്ടായി. ആദ്യ വൈസ് ചാന്‍സലര്‍ മുഹമ്മദ് അലി മുഹമ്മദ് ഖാന് തുടങ്ങി ഇപ്പോഴത്തെ വി സി പ്രൊഫ. താരീഖ് മന്‍സൂര്‍ വരെ എല്ലാവര്ക്കും ഒരു പ്രത്യേകതയുണ്ട്. എല്ലാവരും മുസ്ളിംങ്ങള്‍. ജനാധിപത്യ രാജ്യത്ത് മതേതര സര്‍ക്കാറിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ മേധാവി ഒരു മതത്തില്‍ പെട്ടവര്‍ മാത്രം ആകുന്നതിനെ ആരും ചോദ്യം ചെയ്യുന്നില്ല. അതൊരു മാന്യതയും മര്യാദയും മാത്രം.
ശ്രീനാരായണ ഗുരു ദേവന്റെ പേരില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനം താരതമ്യപ്പെടുത്തേണ്ടത് ഇതിനോടാണ്.
ഒമാനിലെ ഒരു സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഡോ. മുബാറക് പാഷയെ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീലിന്റെ അടുപ്പക്കാരന് എന്ന അധികയോഗ്യത മാത്രമാണ് നിയമനത്തിനു പിന്നില്‍. രജിസ്ട്രാറായി നിയമിക്കപ്പെട്ടത് ജലീലിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡോ.പി.എന്‍. ദിലീപാണ് എന്നതു ചേര്‍ത്തു വായിക്കണം.
ശ്രീനാരായണ ദര്‍ശനവുമായി പുലബന്ധം പോലുമില്ലാത്ത പ്രവാസിയെ നിയമിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് രണ്ടു കാര്യം. പേരിട്ട് ശ്രീനാരായണീയരേയും നിയമനം നടത്തി മുസ്ളീംങ്ങളേയും പ്രീണിപ്പിക്കുക. ഗുരുദേവന്റെ പേരില്‍ സര്‍വകലാശാല സ്ഥാപിച്ചതിലുള്ള ആഹ്ലാദവും സന്തോഷവും സംതൃപ്തിയും കെടുത്തുന്ന നടപടി മാത്രമല്ല ആക്ഷേപിക്കല്‍ കൂടിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: