മട്ടാഞ്ചേരി: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച് കടന്ന് കളഞ്ഞ കേസില്‍ യുവാവിനെ ഫോര്‍ട്ട്കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയായി യുവതിയുടെ പരാതിയെ തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് യുവാവ് പിടിയിലായത്.
തൊടുപുഴ കമ്പക്കല്ല് കമ്പക്കാലില്‍ വീട്ടില്‍ ആഷിക്ക് നാസര്‍ (30) ആണ് അറസ്റ്റിലായത്. കൊച്ചി ഡിസിപി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി പോലീസ് വലയിലായത്.
വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്കിയ പ്രതി പരാതിക്കാരിയായ യുവതിയോടൊപ്പം ഫോര്‍ട്ട്കൊച്ചിയിലെ ഒരു ഹോംസ്റ്റേയില്‍ താമസിച്ച് വരികയായിരുന്നു. തുടര്‍ന്ന് യുവതിയുടെ എടിഎം കാര്‍ഡ്, രണ്ട് പവന് മാല, അറുപതിനായിരം രൂപ എന്നിവ തട്ടിയെടുത്ത പ്രതി ചില സുഹൃത്തുക്കളേയും യുവതിയേയും കൂട്ടി എറണാകുളം മറൈന്‍ ഡ്രൈവില്‍ വരികയും പിന്നീട് ഇവിടെ നിന്ന് കടന്ന് കളയുകയുമായിരുന്നു. പിന്നീട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട്കൊച്ചി ഇന്‍സ്പെക്ടര്‍ ജി.പി മനുരാജ്, എസ്.ഐ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ തൊടുപുഴയിലെ വാടക വീട്ടില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: