കോട്ടയം: ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 11 രാവിലെ 10 മണി മുതല്‍ 12 മണിവരെ നടക്കും. മേഖലാഉപരി കാര്യകര്‍ത്താക്കള്‍ മാത്രം പങ്കെടുക്കുന്ന വാര്‍ഷികസമ്മേളനം ഗൂഗിള്‍മീറ്റ് വഴിയാണ് നടക്കുക. രാഷ്ടീയസ്വയംസേവക സംഘം പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ഉദ്ഘാടനസഭയില്‍ ആര്.പ്രസന്നകുമാര്‍ അധ്യക്ഷം വഹിക്കും.പി.ഡി. ഹരിദാസ്,വി.ജെ. രാജ്മോഹന്‍ കെ.എന്‍. സജികുമാര്‍ എ്ന്നിവര്‍ സംസാരിക്കും.
ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന് മാര്‍ഗ്ഗദര്‍ശനം നല്‍കും. റിപ്പോര്‍ട്ട് ,വിലയിരുത്തല്‍ , ചര്‍ച്ച,പ്രമേയാവതരണം, ഭാരവാഹി പ്രഖ്യാപനം എന്നിവയാണ് പ്രധാന കാര്യപരിപാടി
പ്രതിനിധിസഭയില്‍ സംസ്ഥാനകാര്യദര്‍ശി എന്‍.വി. പ്രജിത്ത് പ്രമേയങ്ങള്‍ അവതരിപ്പിക്കും. സംസ്ഥാന സംഘടനാ കാര്യദര്‍ശി എ.മുരളീകൃഷ്ണന് ഭാരവാഹി പ്രഖ്യാപനം നടത്തും.എല്‍. അര്‍ച്ചന, കുഞ്ഞമ്പു മേലേത്ത്, ജെ. രാജേന്ദ്രന്, ബി.അജിത്കുമാര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: