പള്ളിക്കത്തോട്: കൊറോണ രോഗികള്‍ക്ക് നല്കിയ ഉച്ചഭക്ഷണത്തില്‍ പുഴുവിനെ കണ്ടതായി പരാതി. തെക്കുംതല കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രാഥമിക കൊറോണ ചികിത്സാ കേന്ദ്രത്തിലാണ് സംഭവം.
ചികിത്സ കേന്ദ്രത്തിലെ ബി ബ്ലോക്കില്‍ ബുധനാഴ്ച ഉച്ചയ്ക്ക് വിതരണം ചെയ്ത ചോറുപൊതിയിലാണ് പുഴുവിനെ കണ്ടെത്തിയത്. പുഴുവിനെ കണ്ടതോടെ രോഗികള്‍ ഭക്ഷണം കഴിച്ചില്ല. പഞ്ചായത്ത് പ്രസിഡന്റിനെയും പോലീസിലും വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് രോഗികള്‍ പറഞ്ഞു.
ഉച്ചഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ സംഭവത്തില്‍ നിലവിലുള്ള കരാറുകാരനെ മാറ്റി പുതിയ കരാറുകാരനെ ചുമതലപ്പെടുത്തിയതായി അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോണി എബ്രഹാം പറഞ്ഞു.
കൊറോണ രോഗികളെ മനുഷ്യരായി കാണാന്‍ തയ്യാറാവണം: എന്‍. ഹരി
കൊറോണ ചികിത്സയ്ക്ക് മാതൃകയെന്ന് പറഞ്ഞ് കൈയ്യടി വാങ്ങിയ സര്‍ക്കാരിന്റെ യഥാര്‍ത്ഥ ചിത്രം കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രോഗികള്‍ക്ക് നല്കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതോടെ പുറത്തുവന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം എന്‍. ഹരി.
സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പരസ്യം ചെയ്ത് കൈയ്യടിവാങ്ങിയ ആരോഗ്യമേഖലയാണ് ഇത്തരത്തില്‍ രോഗികളോട് പെരുമാറുന്നത്. രോഗികളെ തെരുവ് യാചകരെ പോലെ കാണുന്നതിന്റെ തെളിവാണ് കാഞ്ഞിരമറ്റത്തെ സംഭവമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: