ചെന്നൈ : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശിലകലയുടെ 2000 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു. ബിനാമി സ്വത്ത് നിരോധന നിയമപ്രകാരം ആദായ നികുതി വകുപ്പാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
300 കോടി വീതം വിലമതിക്കുന്ന സിരുതവൂര്, കൊടനാട് എന്നിവിടങ്ങളിലായുള്ള രണ്ട് സ്വത്തുക്കളും മരവിപ്പിച്ചതില്‍ ഉള്‍പ്പെടും. വി.കെ. ശശികല, ഇവരുടെ ബന്ധുക്കളായ ഇളവരസി, സുധാകരന് എന്നിവരുട പേരിലുള്ളതാണ് ഈ സ്വത്ത്.
ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ സ്വത്തുക്കളുടെ അതിര്‍ത്തിക്ക് പുറത്തായി ആദായ നികുതി വകുപ്പ് പതിച്ചിട്ടുണ്ട്. നിലവില്‍ ശശികല,. ഇളവരസി, സുധാകരന് എന്നിവര്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. ജനുവരിയോടെ ശശികല പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: