ടെക്സസ്: അമേരിക്കയിലെ ടെക്സസില്‍ 13 മനുഷ്യരെ കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലാക്കിയ നിലയില്‍ കണ്ടെത്തി.
ലറിഡൊ 1-35 ചെക്ക് പോയിന്റില്‍ വെച്ചാണ് ഒരു വാനിനുള്ളില്‍ 13 പേരെ അടച്ചു ടേപ്പു കൊണ്ടു സീല്‍ ചെയ്ത നിലയില്‍ പിടികൂടിയത്
.ബോര്‍ഡര്‍ പെട്രോള്‍ ഏജന്റുമാരുടെ ചോദ്യത്തിന് വാന്‍ ഡ്രൈവര്‍ മറുപടി നല്‍കിയത് 13 പെട്ടികളും ഡ്രൈവറെ സഹായിക്കുന്നതിന് ഒരാളും മാത്രമാണ് വാനില്‍ ഉള്ളതെന്നാണ്.
അനധികൃത കുടിയേറ്റക്കാരായ 13 പേരും ആരോഗ്യവാന്മാരായി കണ്ടെത്തിയതിനാല്‍ ആരേയും ആശുപത്രിയിലേക്ക് മാറ്റാതെ കസ്റ്റഡിയിലെടുത്തു. ഡ്രൈവറേയും സഹായിയേയും അറസ്റ്റ് ചെയ്തു.
മെസ്കിക്കോ കാനഡ എന്നിവിടങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് മനുഷ്യകടത്തു നടക്കാറുണ്ടെങ്കിലും ഇത്തരത്തില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ സീല്‍ ചെയ്ത മനുഷ്യകടത്തു അപൂര്‍വ്വമാണെന്ന് ലറിഡൊ സെക്ട്ടര്‍ ചീഫ് പെട്രോള്‍ ഏജന്റ് മാത്യു ജെം ഹഡക്ക് പറഞ്ഞു.</p
മനുഷ്യ കടത്തു തടയുന്നതിനുള്ള സര്‍വ്വ മുന്‍ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് 19 മഹാമാരിയില്‍ ഇത്തരം മനുഷ്യക്കടത്തു സമൂഹത്തില്‍ രോഗവ്യാപനത്തിനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: