കൊട്ടാരക്കര: കടയ്ക്കലില്‍ ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന് ബൈക്ക് യാത്രികനെ ലാത്തി കൊണ്ട് എറിഞ്ഞുവീഴ്ത്തിയത് ഒന്‍പത് മാസം മുമ്പാണ്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് കിഴക്കുഭാഗം സ്വദേശി സിദ്ദിഖിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആരോപണ വിധേയനായ സിവില്‍പോലീസ് ഓഫീസറെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്താണ് പോലീസ് മുഖം രക്ഷിച്ചത്. വാഹന പരിശോധനയുടേയും ഹെല്‍മറ്റ് വേട്ടയുടേയും പേരില്‍ അധികം ആരും അറിയാതെ പോകുന്ന പരാതികളും ഒട്ടനവധിയാണ്.
കടക്കയ്ലിലെ എറിഞ്ഞിടലിന്റെ പേരുദേഷം മാറും മുമ്പേ ചടയമംഗലത്ത് വയോധികന്റെ കരണത്തടിച്ചാണ് പ്രൊബേഷനിലുളള എസ്ഐ ഷജീം ജോലി പഠിച്ചത്. മഞ്ഞപ്പാറ സ്വദേശിയായ രാമനന്ദന്‍ നായരെ എസ്ഐ ചെകിട്ടത്ത് അടിക്കുകയായിരുന്നു. സമീപത്തെ കടയിലിരുന്ന ആരോ ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതുകൊണ്ടാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്. അല്ലങ്കില്‍ ഇതും ഒരു തുണ്ട് കടലാസില്‍ ഒതുങ്ങേണ്ട പരാതി ആയിരുന്നു. തട്ട്കടകളില്‍ ചായകുടിച്ചിരുന്നവര്ക്ക് മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ പിഴ നല്‍കിയതടക്കം നിരവധി പരാതികളാണ് പോലീസിനെതിരെ ഉയര്‍ന്നു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: