കൊല്ലം: ആശ്രാമത്തെ അനധികൃതനിര്‍മാണം ചോദ്യംചെയ്തു നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പൊതുപ്രവര്‍ത്തകരായ എം.കെ. സലീമും മധുബാലകൃഷ്ണനുമാണ് അനധികൃതനിര്‍മാണം നിര്‍ത്തണമെന്നും ഇതില്‍ അനേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഇന്നലെ പരിഗണിച്ച കോടതി വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് നിര്‍മാണത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസ് ഇന്ന് വീïും പരിഗണിക്കും.
സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കണ്‍സള്‍ട്ടിങ് എജന്‍സിയായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന്റെ പങ്ക് സംശയത്തിന് ഇടനല്കുന്നുവെന്ന് ഹര്‍ജിയില്‍ ചുïികാണിക്കുന്നു. വിവിധ മന്ത്രി തല വകുപ്പുകളെ കൂടാതെ കൊല്ലം കളക്ടര്‍, കോര്പ്പറേഷന്, പത്തനാപുരം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍, കൊല്ലം താലൂക്ക് ഓഫീസര്‍ എന്നിവരും എതിര് ഭാഗത്തുï്. കോര്‍പ്പറേഷനില്‍ പ്ലാന്‍ നല്‍കാതെ എങ്ങനെ നിര്‍മാണത്തിന് അനുമതി നല്‍കിയെന്ന് കാര്യവും ഹര്‍ജിയില്‍ എടുത്തു പറയുന്നു.
കൊല്ലം കോര്പ്പറേഷന് പരിധിയില്‍ ഉള്ള ആശ്രാമം ഗസ്റ്റ് ഹൗസിനു സമീപമാണ് സാംസ്കാരികകേന്ദ്രം എന്ന പേരില്‍ കൂറ്റന്‍ കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കിഫ്ബിയില്‍ നിന്നും 56 കോടിയില്‍ പരം പണം ചെലവാക്കിയാണ് നിര്‍മാണം. അതേസമയം കണ്‍സള്‍ട്ടന്‍സി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സും ഇതില്‍ പങ്കുചേര്ന്നെന്നത് വിവാദത്തിന് വഴി വച്ചിരുന്നു. ഇതിനായി അഷ്ടമുടി കായലിനോട് ചേര്‍ന്ന സര്‍ക്കാര്‍ പുറമ്പോക്കില്‍ നിന്നും മൂന്നേക്കറോളം വസ്തു സാംസ്കാരികവകുപ്പിന് വിട്ടു നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഈ നീക്കം കോര്പ്പറേഷന് അറിഞ്ഞിട്ടില്ല. സാംസ്കാരികകേന്ദ്രത്തിന്റെ മറവില്‍ നടക്കുന്ന ഈ നിര്‍മാണത്തില്‍ കോടികളുടെ അഴിമതി നടക്കുന്നുവെന്നാണ് ആരോപണം.
ജൈവ വൈവിധ്യമേഖലയായ ഇവിടെ പുതിയ നിര്‍മാണം നടക്കില്ലെന്നിരിക്കെയും കൊല്ലം നഗരത്തില്‍ മറ്റു വസ്തുവകകള്‍ സര്‍ക്കാരിന് ഉïെന്നിരിക്കെയും ഇതു തെരഞ്ഞെടുത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. കണ്‍സള്‍ട്ടന്‍സികള്‍ക്ക് പണം നല്‍കാനുള്ള പദ്ധതിയാണോ എന്ന സംശയമാണ് ഉയരുന്നത്. ബെംഗളൂരു ആസ്ഥാനമായ മറ്റൊരു കണ്‍സള്‍റ്റന്‍സി കൂടി ഇതില്‍ പങ്കുചേരുമ്പോള്‍ മുംബൈയിലുള്ള റായ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിനാണ് നിര്‍മാണച്ചുമതല. സംസ്ഥാനത്തെ ആദ്യ ജൈവ പൈതൃകകേന്ദ്രത്തില്‍ നടക്കുന്ന നിര്‍മാണത്തെ കുറിച്ച് ജൈവ വൈവിധ്യവകുപ്പിന്റെ അനുമതിയും ഇല്ലെന്നതാണ് ഏറെ വിചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: