ഓച്ചിറ: രാത്രിയില്‍ ടൗണിലെ കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്നവരെ കുറിച്ച് വിവരശേഖരണം തുടങ്ങി ജനമൈത്രിപോലീസ്. ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയുമായി ചേര്‍ന്നാണ് വിവരശേഖരണം.
രാത്രി 9 മുതല്‍ 12 വരെ നടന്ന സര്‍വെയില്‍ പുതിയകാവ് മുതല്‍ കന്നേറ്റി വരെ 25 പേരാണ് കടത്തിണ്ണകളില്‍ അന്തിയുറങ്ങാന്‍ എത്തുന്നതെന്ന് കïെത്തി. വൃദ്ധരും രോഗികളുമായവര്‍ക്ക് ചികിത്സാസൗകര്യവും സുരക്ഷിതതാമസവും ഒരുക്കാനും കുടുംബത്തോട് പിണങ്ങി വീടുവിട്ടിറങ്ങിയവരെ തിരികെ വീട്ടിലെത്തിക്കാനും മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ചികിത്സാകേന്ദ്രത്തിലെത്തിക്കാനും അര്‍ഹരായവര്‍ക്ക് രാത്രിയില്‍ അത്താഴപൊതി എത്തിക്കാനും ഉദ്ദേശിച്ചാണ് വിവരം ശേഖരിക്കുന്നത്.
ഇതരസംസ്ഥാനങ്ങളിൽ നിന്നും അയല്‍ ജില്ലകളില്‍ നിന്നും ശൗചാലയമാലിന്യം വൃത്തിയാക്കാനായി എത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യേകം തയ്യറാക്കി. കോവിഡ് വ്യാപനം തടയാനും സാമൂഹ്യ ആരോഗ്യസുരക്ഷയ്‌ക്കും കൂടുതല്‍ ജാഗ്രതയ്‌ക്കും സര്‍വെ വഴി തെളിക്കുമെó് പ്രതീക്ഷിക്കുóു.
കരുനാഗപ്പള്ളി സ്റ്റേഷനിലെ എഎസ്‌ഐ ജി. ഉത്തരക്കുട്ടന്‍, ഗാന്ധിഭവന്‍ കോ-ഓര്‍ഡിനേറ്റര്‍ സിദ്ദിഖ് മംഗലശ്ശേരി, കാരുണ്യശ്രീ സെക്രട്ടറി ഷാജഹാന്‍ രാജധാനി, സാന്ത്വനം ഡയറക്ടര്‍ നജീബ് മണ്ണേല്‍, ഹാരിസ് ഹാരി, കിഷോര്‍, ബിജു മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: