കൊല്ലം: കേരളം മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകളുടെ അനാസ്ഥയില്‍ കൊല്ലം ജില്ലയില്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഉïാവുന്ന രïാമത്തെ പട്ടികജാതി വിദ്യാര്‍ത്ഥിയുടെ ദാരുണാന്ത്യമാണ് ആദിത്യയുടേതെന്ന് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാര്‍ പറഞ്ഞു.
പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം കളകട്രറ്റിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറ് മാസം മുന്‍പ് പുത്തൂരില്‍ ശിവജിത്ത് എന്ന ബാലന്റെ മരണവും തദ്ദേശ ഭരണകൂടത്തിന്റെ വീഴ്ചയാണ് കാണിക്കുന്നത്. അവര്‍ക്ക് അര്‍ഹതയുïായിട്ടും രാഷ്ട്രീയ വിവേചനത്തിന്റെ പേരില്‍ വീട് നിഷേധിക്കുകയായിരുന്നു.
അര്‍ഹതയുïായിട്ടും പട്ടയം ലഭിക്കാത്തതിനാല്‍ അടച്ചുറപ്പുള്ള വാസയോഗ്യമായ വീട് എന്ന സ്വപ്നം നിര്‍ധന പട്ടികജാതി കുടുംബങ്ങള്‍ക്ക് അന്യമാണ് എന്നതിന്റെ അവസാന ഉദാഹരണമാണ് ആദിത്യയുടെ മരണം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പട്ടികജാതി കോളനികളാണ് പത്തനാപുരം മാങ്കോട് ഉള്ളത്. കൈവശമുള്ള ഭൂമിക്ക് പട്ടയം ലഭിക്കാത്തത് മൂലം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല. ഏത് നിമിഷവും തകര്‍ന്നുവീഴാറായ, മണ്‍കട്ടകള്‍ അടുക്കിവെച്ച് ടാര്‍പാളിന്‍ കൊï് മറച്ച വീടുകളില്‍ ജീവിതം തള്ളി നീക്കുകയാണ് നൂറ് കണക്കിന് പട്ടികജാതി കുടുംബങ്ങള്‍.
1977ന് മുന്‍പ് താമസമാക്കിയ കുടുംബങ്ങളാണിത് മാങ്കോട്, വാഴപ്പാറ തുടങ്ങിയ രï് കോളനികളിലായി ഏകദേശം രïായിരത്തിനടുത്ത് കുടുംബങ്ങള്‍ താമസമുï് 1978ന് മുന്‍പ് ഭൂമി കൈവശം വച്ചവര്‍ക്ക് പട്ടയം നല്‍കുമെന്ന് ഉമ്മന്ചാïി സര്‍ക്കാര്‍ പലതവണ നടത്തിയ പ്രഖ്യാപനവും പേപ്പറില്‍ ഒതുങ്ങി. പിണറായി സര്‍ക്കാരും ഇവരെ വാഗ്ദാനങ്ങള്‍ പറഞ്ഞ് വഞ്ചിക്കുകയാണെന്ന് ഗോപകുമാര്‍ പറഞ്ഞു. കേന്ദ്രാവിഷ്കൃത ഭവന നിര്‍മ്മാണ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാത്തത് മൂലമാണ് ഇത്തരം മരണങ്ങള് ജില്ലയില്‍ ഉïാവുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് നെടുമ്പന ശിവന് അധ്യഷത വഹിച്ചു. ബിജെപി ജില്ലാ ട്രഷറര്‍ മന്ദിരം ശ്രീനാഥ്, മാടമ്പശ്ശേരി വേണു, മിയണ്ണൂര്‍ സുരേഷ്, രാജു ആരണ്യകം, ബോബന് മുഖത്തല, രഘു വിക്രമന്, ചവറ പ്രസാദ്, പ്രദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: