പത്തനാപുരം: കൂട്ടമായെത്തുന്ന കാട്ടുപന്നികള്‍ കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു. കമുകുംചേരി, പുന്നല, കറവൂര്‍, കടശ്ശേരി, പൂങ്കുളഞ്ഞി തുടങ്ങി ജനവാസ മേഖലകളിലാണ് പന്നി ശല്യം രൂക്ഷമായിരിക്കുന്നത്. മരച്ചീനി, ചേന, ചേമ്പ്, വാഴ, റബ്ബര്‍ തുടങ്ങി കാര്‍ഷിക വിളകളാണ് പന്നിക്കൂട്ടങ്ങള്‍ ദിവസേന നശിപ്പിക്കുന്നത്.
മുന്‍പ് രാത്രി കാലങ്ങളില്‍ മാത്രമായിരുന്നു പന്നിയുടെ ശല്യമെങ്കില്‍ ഇപ്പോള്‍ പകല്‍ സമയങ്ങളിലും ഇവ കൂട്ടമായി എത്തുകയാണ്. ഒറ്റയാന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. പന്നിയെ വെടിവെച്ച് കൊല്ലാമെന്ന് വനം വകുപ്പ് ഉത്തരവ് ഇറക്കിയെങ്കിലും നിയമത്തിന്റെ നൂലാമാലകള്‍ ഭയന്ന് ആരും ചെയ്യാറില്ല.
വനംവകുപ്പിന്റെ ഭാഗത്ത് നിന്നും അടിയന്തര നടപടി ഇക്കാര്യത്തില്‍ വേണമെന്ന ആവശ്യം ശക്തമാണ്. അടിയന്തര നടപടി സ്വീകരിച്ചില്ലങ്കില്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: