കൊല്ലം: മീന്‍പിടുത്തക്കാര്‍ കായലില്‍ നിന്നും മുങ്ങിയെടുത്ത് കരയില്‍ എത്തിച്ച യുവതിക്ക് ഫയര്‍ഫോഴ്സ് എത്തി ജീവന് നല്കി. ഇന്നലെ വൈകുന്നേരം 6.30നാണ് സംഭവം.
തേവള്ളി പാലത്തിന് നടുവില്‍ നിന്നും ഏകദേശം 25 വയസ്സുള്ള സ്ത്രീ ആത്മഹത്യ ചെയ്യാന്‍ കായലില്‍ ചാടി. മീന്‍ പിടിച്ചു കൊïിരുന്ന വള്ളക്കാര് മുങ്ങിയെടുത്തു മരിച്ചെന്ന് കരുതി കരയിലെത്തിച്ചു. കൊല്ലം കടപ്പാക്കട ഫയര്‍ഫോഴ്സില്‍ ഉടന്‍ തന്നെ ഇത് സംബന്ധിച്ച് സന്ദേശം എത്തി. ഉടനെതന്നെ അവിടെയെത്തിയ കടപ്പക്കട അഗ്നിശമനസേന സ്ക്യൂബ ടീം മരിച്ചെന്ന് കരുതിയ യുവതിയുടെ പള്‍സ് നോക്കിയപ്പോള്‍ ജീവന് ഉïെന്ന് മനസ്സിലാക്കി.
സേനാംഗങ്ങള്‍ യുവതിക്ക് കൃത്രിമ ശ്വാസോച്ഛ്വാസം(സിപിആര്‍) നല്‍കുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തുന്നതുവരെയും എത്തിയതിന് ശേഷവും സിപിആര്‍ തുടര്‍ന്നു. യുവതിയില്‍ ജീവന്റെ തുടിപ്പ് നിലനിര്‍ത്തി. സേനാംഗങ്ങളായ വിജേഷ്, ധനേഷ് എന്നീ ഫയര്‍ ഓഫീസര്‍മാരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. അസി. സ്റ്റേഷന് ഓഫീസര്‍ ശശിധരന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: