പത്തനാപുരം: വീട്ടില്‍ കിടന്നുറങ്ങിയ പത്തുവയസുകാരി പാമ്പ് കടിയേറ്റ് മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി മഹിളാമോര്‍ച്ച. മരണപ്പെട്ട ആദിത്യയുടെ കുടുംബത്തിന് 25 ലക്ഷംരൂപ നഷ്ടപരിഹാരം നല്കണമെóും കുടുംബത്തിന് വീട് നിര്‍മിച്ചു നല്കണമെóും ആവശ്യപ്പെട്ട് പത്തനാപുരം നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍ക്ക് മുന്നില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ നില്പ് സമരം സംഘടിപ്പിച്ചു.
മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രമ്യശ്രീയുടെ അധ്യക്ഷതയില്‍ പത്തനാപുരം പഞ്ചായത്ത് പടിക്കല്‍ നടന്ന നില്പ് സമരം ജില്ലാ പ്രസിഡന്റ് അഡ്വ. ബിറ്റി സുധീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പുഷ്പകുമാരി, മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീദേവി മഞ്ചള്ളൂര്‍, പഞ്ചായത്ത് സമിതി പ്രസിഡന്റ് ശാരി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: