ആലപ്പുഴ: തീരദേശത്തെ കടലാക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ പുലിമുട്ട് നിര്‍മാണംതുടങ്ങി. ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലായി പുലിമുട്ട് നിര്‍മിക്കാന്‍ കിഫ്ബിയില്‍നിന്ന് 184. 04 കോടിരൂപ അനുവദിച്ചു. 18 മാസമാണ് നിര്‍മാണ കാലാവധി.
കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെഐഐഡിസി) ആണ് നിര്‍മാണ ചുമതല. അടിയില്‍ കല്ലും മുകളില്‍ കോണ്‍ക്രീറ്റ് നിര്‍മിത ടെട്രാപോഡും ഉപയോഗിക്കും. ചെന്നൈ ഐഐടിയില്‍ നിന്നുള്ള ഡിസൈനിലാണ് നിര്‍മാണം. ആലപ്പുഴ കാട്ടൂര്‍ മുതല്‍ ഓമനപ്പുഴവരെയും കാക്കാഴം മുതല്‍ പു
ന്നപ്ര വരെയും ഹരിപ്പാട് പതിയാങ്കര, ആറാട്ടുപുഴ, വട്ടച്ചാല്‍ പ്രദേശങ്ങളിലുമാണ് പുലിമുട്ട് നിര്‍മിക്കുക. കാട്ടൂരില്‍ 3.16 കിലോമീറ്ററില്‍ 34 പുലിമുട്ടും അമ്പലപ്പുഴയില്‍ 5.40 കിലോമീറ്ററില്‍ 30 ഉം 345 മീറ്ററില്‍ കടല്‍ഭിത്തിയും നിര്‍മിക്കും. പതിയാങ്കരയില്‍-13, ആറാട്ടുപുഴയില്‍-21, വട്ടച്ചാലില്‍-16 പുലിമുട്ടും നിര്‍മിക്കും. ഓമനപ്പുഴ മുതല്‍ കാട്ടൂര്‍ വാഴക്കൂട്ടം പൊഴിക്ക് വടക്കുവരെ 34 പുലിമുട്ടിനായി 49.90 കോടി രൂപ ചെലവഴിക്കും.
കാട്ടൂരില്‍ പ്രാരംഭനടപടി ആരംഭിച്ചു. കല്ല് തൂക്കാനുള്ള വെയിങ് ബ്രിഡ്ജ് നിര്‍മിക്കാനും ടെട്രാപോഡ് കോണ്‍ക്രീറ്റ് ചെയ്യാനും സ്ഥലം ഏറ്റെടുത്തു. സാമ്പിള്‍ ടെട്രാപോഡ് നിര്‍മാണംതുടങ്ങി. പദ്ധതി 150 കുടുംബത്തിന് പ്രത്യക്ഷത്തിലും 600 കുടുംബത്തിന് പരോക്ഷമായും പ്രയോജനം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക