മാരാരിക്കുളം: പൊതുമേഖലാ സ്ഥാപനമായ ചേര്‍ത്തല ഓട്ടോക്കാസ്റ്റില്‍ റെയില്‍വേയുടെ ഗുഡ്‌സ് ട്രെയിന്‍ ബോഗി നിര്‍മാണം ഉടന്‍ തുടങ്ങും. സാംപിള്‍ നിര്‍മാണം പൂര്‍ത്തിയായി. ഉത്തര റെയില്‍വേ പഞ്ചാബ് സോണിനുള്ള ഗുഡ്‌സ് വാഗണിന് ആവശ്യമായ കാസ്‌നബ് ബോഗിയാണ് ഓട്ടോക്കാസ്റ്റ് നിര്‍മിക്കേണ്ടത്.
റെയില്‍വേയ്‌ക്ക് ആവശ്യമായതിന്റെ 5 ശതമാനം ബോഗി നിര്‍മിക്കാനുള്ള ഓര്‍ഡറാണ് ആദ്യം നല്‍കിയിരിക്കുന്നത്. 2021 ജനുവരിയില്‍ ഇത് പൂര്‍ത്തിയാക്കി നല്‍കണം. മാര്‍ച്ചിലാണ് അന്തിമ ഓര്‍ഡര്‍ ലഭിച്ചതെങ്കിലും ലോക്ഡൗണിനെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ വൈകി. നിലവിലുള്ള ഫര്‍ണസ് ഉപയോഗിച്ചു സാമ്പിള്‍ നിര്‍മാണം പൂര്‍ത്തിയാക്കി വിവരം റെയില്‍വേയെ അറിയിച്ചിട്ടുണ്ട്.
അസല്‍ ബോഗികള്‍ നിര്‍മിക്കാന്‍ പ്രധാന ഉപകരണമായ ആര്‍ക് ഫര്‍ണസ്, ലോഡ് ടെസ്റ്റര്‍ തുടങ്ങിയവ ഓട്ടോക്കാസ്റ്റില്‍ തയാറാക്കിയിട്ടുണ്ട്. സ്റ്റീല്‍ വൈദ്യുതിയില്‍ കാസ്റ്റ് ചെയ്യുന്ന അത്യാധുനിക നിലവാരത്തിലുള്ള ഉപകരണമാണ് ആര്‍ക് ഫര്‍ണസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: