എടത്വാ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചെങ്കിലും പൊതുജനം നിരത്തില്‍ സജീവം. ഹൈ റിസ്ക് കാറ്റഗറിയില്‍പ്പെട്ട 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ മുതല്‍ പൊതുനിരത്തില്‍ സജ്ജീവമാണ്. മുഖാവരണമോ, സാമൂഹിക അകലമോ പാലിക്കാതെ വിദ്യാര്‍ത്ഥികളും യുവാക്കളും കൂട്ടംകൂടിയാണ് നില്‍ക്കുന്നത്.
നീരേറ്റുപുറം മുതല്‍ തകഴിക്ഷേത്രം വരെയുള്ള പ്രധാന ജങ്്ഷനുകളില്‍ വൈകിട്ടോടെ തിരക്ക് കൂടും. പോലീസ് വാഹനം കണ്ടാലുടന്‍ കച്ചവട സ്ഥാപനങ്ങളിലേക്കും, പൊതുസ്ഥാപനങ്ങളിലേക്കും ഉള്‍വലിയുന്ന ഇവര്‍ പോലീസ് പോയാലുടന്‍ പൊതുനിരത്തില്‍ പ്രത്യക്ഷപ്പെടും. 15 വയസ്സിന് തഴെയുള്ള കുട്ടികളും പൊതുനിരത്തില്‍ സജ്ജീവമാകാറുണ്ട്.
ഗ്രൂപ്പ് ചേര്‍ന്നുള്ള മദ്യപാനം മുതല്‍ ഫോണിലൂടെ ഐപില്‍ ക്രിക്കറ്റ് വരെ ആസ്വദിക്കാന്‍ എത്തുന്ന വിദ്യര്ത്ഥികളും യുവക്കളും ജംഗ്ഷന് കേന്ദ്രീകരിച്ചാണ് ഒത്തുകൂടുന്നത്. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പോലീസും, ആരോഗ്യ പ്രവര്‍ത്തകരും കടുത്ത നടപടി സ്വീകരിക്കണം ഇല്ലെങ്കില്‍ പ്രഖ്യാപനം പാഴ്വാക്കാകാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: