കൊച്ചി: ലൈഫ് മിഷന്‍ ഇടപാടിലെ അന്വേഷണത്തില്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കി സിബിഐ. അന്വേഷണസംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്തതിനാല്‍ ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കി. ജോസിനെ കൂൂതെ ഡെപ്യൂട്ടി സിഇഒ, ചീഫ് എഞ്ചിനീയര്‍ എന്നിവരും ഹാജരാകണം. തിങ്കാളാഴ്ച ജോസ് ഹാജരായെങ്കിലും സിബിഐ ആവശ്യപ്പെട്ട രേഖകളുടെ ഒര്‍ജിനല്‍ ഹാജരാക്കിയിരുന്നില്ല.
റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള എംഒയു, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്റര്‍ സംബന്ധിച്ച വിവരങ്ങള്‍, പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍, വടക്കാഞ്ചേരി നഗരസഭ, കെഎസ്ഇബി എന്നിവയുടെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന്‍ പദ്ധതിയുമായുള്ള ബന്ധം, യൂണിടാക്കും സെന്റ് വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ എന്നിവയാണ് ഹാജരാക്കേണ്ടത്.
ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വിജിലന്‍സ് ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ലൈഫ് മിഷന്‍ തൃശൂര്‍ ഓഫീസിലെത്തി രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഒറിജിനല്‍ ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കരാര്‍ സംബന്ധി്ച്ച ആറ് രേഖകള്‍ ഹാജരാക്കാന്‍ കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: