കാസര്‍കോഡ്: ജില്ലയില്‍ വന്‍ ചന്ദനവേട്ട. ജില്ലാ കളക്ടര്‍ സജിത് ബാബുവിന്റെ ക്യാംപ് ഓഫീസിന് സമീപത്തുനിന്നാണ് ഒരു ടണ്ണോളം വരുന്ന ചന്ദന ശേഖരം പിടികൂടിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ചന്ദനക്കടത്തിലെ പ്രധാന കണ്ണിയായ അബ്ദുള്‍ ഖാദറിനെയാണ് അറസ്റ്റ് ചെയ്തത്.
പുലര്‍ച്ചെ നാലരയ്ക്കായിരുന്നു സംഭവം. കളക്ടറുടെ ഗണ്‍മാനും ഡ്രൈവറും രാവിലെ ഉറക്കമുണര്‍ന്ന സമയത്ത് സമീപത്തെ വീട്ടില്‍ നിന്ന് വല്ലാത്ത ശബ്ദം കേള്‍ക്കുകയും തുടര്‍ന്ന് പോയി നോക്കുകയും ചെയ്ത ഘട്ടത്തിലാണ് സംഭവങ്ങള്‍ മനസ്സിലാകുന്നത്.
വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഈ സമയം ചന്ദനം കയറ്റുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച അവസ്ഥയില്‍ ചന്ദനത്തടികള്‍ കണ്ടെത്തുന്നത്. ചന്ദനത്തിന് ഏകദേശം ഒരു ടണ്ണിലധികം ഭാരം വരുമെന്നാണ് പ്രാഥമിക നിഗമനം. 31 ചാക്കുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. പിടിച്ചെടുത്ത ചന്ദന ശേഖരത്തിന് വിപണിയില്‍ ഏകദേശം രണ്ടരക്കോടി രൂപ വിലവരുമെന്ന്
സംഭവത്തില്‍ അബ്ദുള്‍ ഖാദറിന്റെ മകന് അര്‍ഷാദിനെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവരുടെ മൂന്ന് കാറുകളും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: