പത്തനാപുരം: കൊല്ലം ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പട്ടികജാതി കോളനികളാണ് പത്തനാപുരം മാങ്കോടുള്ള അംബേക്കര്‍ ഗ്രാമവും വാഴപ്പാറ കോളനിയും. മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകളുടെ അനാസ്ഥയില്‍ പട്ടയം ലഭിക്കാത്തിനാല്‍ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം അന്യമാകുകയാണ് നിര്‍ധനകുടുംബങ്ങള്‍ക്ക്.
കൂടാതെ മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഏതുനിമിഷവും തകര്‍ന്ന് വീഴാറായ മണ്‍കട്ട കെട്ടിയ ടാര്‍പോളിന്‍ മറച്ച വീടുകളില്‍ ജീവിതം തള്ളിനീക്കുകയാണ് നണ്ടൂറുകണക്കിന് വരുന്ന പട്ടികജാതി കുടുംബങ്ങള്‍. 1977നു മുമ്പ് താമസം ആരംഭിച്ചവരാണ് കോളനികളില്‍ ഉളള മിക്കവരും. മാങ്കോട്, വാഴപ്പാറ തുടങ്ങിയ രïു കോളനികളിലായി ഏകദേശം രïായിരത്തിനടുത്ത് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
1978നു മുമ്പ് ഭൂമി കൈവശം വച്ചവര്‍ക്ക് പട്ടയം നല്‍കുമെന്ന് കഴിഞ്ഞ ഉമ്മന്ചാïി സര്‍ക്കാര്‍ പലതവണ പ്രഖ്യാപനം നടത്തിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. നിലവിലുളള സര്‍ക്കാരും കയ്യൊഴിഞ്ഞു. മിക്കവര്‍ക്കും പത്ത് സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളതിനാല്‍ സര്‍ക്കാരിന്റെ ലൈഫ് മിഷനില്‍ നിന്നുപോലും പാര്‍പ്പിടം ലഭിക്കാത്ത സ്ഥിതിയാണ്. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് ആദിത്യയെന്ന പത്ത് വയസുകാരി വിട പറഞ്ഞത്. അനുജത്തിയോടൊപ്പം നിലത്ത് കിടന്ന് ഉറങ്ങിയ ആദിത്യയുടെ ചെവിയില്‍ പാമ്പ് കടിച്ചാണ് അതിദാരുണമായ മരണം സംഭവിച്ചത്. മണ്‍കട്ട കൊï് പണിത വീട്ടിലായിരുന്നു ഇവരുടെ താമസം. പ്ലാസ്റ്റിക് ടാര്‍പ്പ കെട്ടിമറച്ച, ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന വീടാണ് ആദിത്യയുടേത്.
തറയിലെ മാളത്തില്‍ ഒളിച്ചിരുന്ന ശംഖുവരയന്‍ ഇനത്തില്‍പെട്ട പണ്ടാമ്പാണ് ആദിത്യയെ കടിച്ചത്. അമ്മ സിന്ധു പല തവണ വീടിന് അപേക്ഷിച്ചിരുന്നെങ്കിലും പല സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഈ പട്ടികജാതി കുടുംബത്തെ അവഗണിച്ചു. 15 സെന്റിലധികം ഭൂമി ഉïെന്നതാണ് അപേക്ഷ നിരസിക്കാന്‍ കാരണം പറഞ്ഞിരുന്നത്. കൊല്ലത്ത് നേരിട്ടെത്തി കളക്ടര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലമുïായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: