Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐഎസ്എല്‍ ഏഴാം സീസണ്‍ പിടിക്കാനൊരുങ്ങി മഞ്ഞപ്പട; മുന്‍ പ്രീമിയര്‍ ലീഗ് സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പര്‍ ഇനി കേരള ബ്ലാസ്‌റ്റേഴ്‌സില്‍

പരിചയസമ്പന്നനായ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍) ഏഴാം സീസണില്‍ ക്ലബ്ബിനായി കളിക്കുന്ന കാര്യം സന്തോഷത്തോടെ പ്രഖ്യാപിക്കുന്നതായി കേരള ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. ഇംഗ്ലണ്ടിലെ ഹാര്‍ലോയില്‍ നിന്നുള്ള 32കാരനായ ഗാരി ഹൂപ്പര്‍, ഏഴാം വയസില്‍ തന്നെ ടോട്ടനം ഹോട്‌സ്പര്‍ അക്കാദമിയില്‍ നിന്ന് കളിപഠിച്ചു തുടങ്ങിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 06:42 pm IST
in Football

കൊച്ചി: ആരാധകരുടെ ആകാംക്ഷകള്‍ക്കിടയില്‍ മുന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരം ഗാരി ഹൂപ്പറുമായുള്ള കരാര്‍ ഒപ്പുവച്ചതായി പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി. പരിചയസമ്പന്നനായ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍) ഏഴാം സീസണില്‍ ക്ലബ്ബിനായി കളിക്കുന്ന കാര്യം സന്തോഷത്തോടെ പ്രഖ്യാപിക്കുന്നതായി കേരള ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. ഇംഗ്ലണ്ടിലെ ഹാര്‍ലോയില്‍ നിന്നുള്ള 32കാരനായ ഗാരി ഹൂപ്പര്‍, ഏഴാം വയസില്‍ തന്നെ ടോട്ടനം ഹോട്‌സ്പര്‍ അക്കാദമിയില്‍ നിന്ന് കളിപഠിച്ചു തുടങ്ങിയിരുന്നു.

ലില്ലി വൈറ്റ്‌സിലെ ഏഴുവര്‍ഷത്തെ സേവനത്തിന് ശേഷം ഗ്രേസ് അത്‌ലറ്റിക്കില്‍ ചേര്‍ന്നു. 2004ലാണ് ഗ്രേസിനൊപ്പം സീനിയര്‍ ടീം അരങ്ങേറ്റം. പുതുതായി രൂപീകരിച്ച കോണ്‍ഫറന്‍സ് സൗത്തിലേക്ക് (നാഷണല്‍ ലീഗ് സൗത്ത്) ടീമിന് സ്ഥാനക്കയറ്റം ലഭിച്ചപ്പോഴായിരുന്നു ഇത്. സൗത്തെന്‍ഡ് യുണൈറ്റഡിലേക്ക് ചേക്കേറും മുമ്പ് ഗ്രേസിനായി 30 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ താരം നേടി. സൗത്തെന്‍ഡിലെ രണ്ടുവര്‍ഷം തുടര്‍ന്നുള്ള സീസണുകളില്‍ രണ്ടു വിജയകരമായ വായ്‌പ അടിസ്ഥാനത്തിലുള്ള മാറ്റത്തിനും വഴിയൊരുക്കി. 19 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളുമായി ഹെര്‍ഫോര്‍ഡ് യുണൈറ്റഡിലെ മികച്ച പ്രകടനം ലീഗ് വണ്‍ ക്ലബ്ബായ സ്‌കന്തോര്‍പ് യുണൈറ്റഡില്‍ സ്ഥിരമായ സ്ഥാനം നേടിക്കൊടുത്തു.

സ്‌കന്തോര്‍പിലെ മികച്ച ഫോം 2010ല്‍ ഹൂപ്പറെ സ്‌കോട്ടിഷ് വമ്പന്‍മാരായ സെല്‍റ്റിക്കില്‍ എത്തിച്ചു. മൂന്നു സീസണുകളിലായി യുവേഫ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും ടീമിനായി കളിച്ചു. ആദ്യ സീസണില്‍ തന്നെ സെല്‍റ്റിക്കിനെ സ്‌കോട്ടിഷ് കപ്പ് നേടാനും ഹൂപ്പര്‍ തന്റെ പ്രകടന മികവിലൂടെ നയിച്ചു. തുടര്‍ന്നുള്ള രണ്ടു സീസണുകളില്‍ തുടര്‍ച്ചയായ ലീഗ് കിരീടവും താരം നേടി. 201213ലെ 51 മത്സരങ്ങളില്‍ 31 ഗോള്‍ നേടിയുള്ള ഹൂപ്പറിന്റെ ഏറ്റവും മികച്ച സീസണ്‍ പ്രകടനം ഡബിള്‍ കിരീട നേട്ടമാണ് ടീമിന് സമ്മാനിച്ചത്.

അടുത്ത സീസണില്‍ നോര്‍വിച്ച് സിറ്റി എഫ്‌സിയുമായി കരാര്‍ ഒപ്പുവച്ചതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള അവസരമൊരുങ്ങി. ക്ലബ്ബിന്റെ ടോപ് സ്‌കോറര്‍ ആയാണ് ഹൂപ്പര്‍ നോര്‍വിച്ചിനൊപ്പം ആദ്യവര്‍ഷം പൂര്‍ത്തിയാക്കിയത്. പിന്നീട് ടീം തരംതാഴ്‌ത്തപ്പെട്ടു. എന്നാല്‍ ഹൂപ്പറിന്റെ ക്ലിനിക്കില്‍ ഫിനിഷിലൂടെയുള്ള സുപ്രധാന ഗോളുകളിലൂടെ ഉടന്‍ തന്നെ ടോപ്പ് ഡിവിഷനിലേക്ക് ടീം തിരിച്ചെത്തുകയും ചെയ്തു.

കളത്തില്‍ സ്വാഭാവിക ആക്രമണത്വരയുള്ള ഗോളടിക്കാരനാണ് ഗാരിയെന്നും ബ്ലാസ്‌റ്റേഴ്‌സിനായി മികച്ച ഗോളുകള്‍ നേടാന്‍ അദ്ദേഹത്തിന് കഴിയുമെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഗോളടി മികവില്‍ ആരാധകര്‍ ഉടനെ തന്നെ താരവുമായി ഇഷ്ടത്തിലാവും. അത്തരം കഴിവുള്ള ഒരു കളിക്കാരന്‍ ടീമിനൊപ്പം ചേരുന്നതില്‍ സന്തോഷമുണ്ടെന്നും വരാനിരിക്കുന്ന സീസണില്‍ താരത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

2015-6 സീസണില്‍ വായ്‌പയിലൂടെ ഷെഫീല്‍ഡിലേക്ക് മാറിയ ഹൂപ്പര്‍ തുടര്‍ന്നുള്ള മൂന്നു വര്‍ഷം ടീമിനായി  കഠിനാധ്വാനം ചെയ്തു. ഓസ്‌ട്രേലിയന്‍ ലീഗിലെ വെല്ലിംഗ്ടണ്‍ ഫിയോണിക്‌സിനൊപ്പം കളിച്ച ഒരേയൊരു സീസണില്‍ തന്നെ എട്ട് തവണയാണ് ഹൂപ്പര്‍ സ്‌കോര്‍ ചെയ്തത്. ഇത് ടീമിനെ ലീഗില്‍ മൂന്നാം സ്ഥാനെത്തെത്തിച്ചു. യുവാക്കളും ഊര്‍ജസ്വലരും ചേര്‍ന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് സ്‌ക്വാഡിലാണ് ഹൂപ്പര്‍ ചേരുന്നത്. താരത്തിന്റെ അനുഭവസമ്പത്തും ഫുട്‌ബോള്‍ വൈദഗ്ധ്യവും യുവ ടീമിനെ വരാനിരിക്കുന്ന സീസണില്‍ ശക്തമായി മുന്നേറാന്‍ സഹായിക്കും.

എന്റെ കളി ജീവിതത്തിലെ അടുത്ത അധ്യായം കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പമാണെന്നും അതിനെ വളരെ പ്രതീക്ഷയോടെയാണ്  നോക്കികാണുന്നതെന്നും ഗാരി ഹൂപ്പര്‍ പറഞ്ഞു. തന്റെ പരിചയ സമ്പത്ത് ടീമിനെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്. ടീമിന് വേണ്ടി നിര്‍ണായ ഗോളുകള്‍ നേടാനും വെല്ലുവിളികള്‍ അതിജീവിക്കാനും ഐഎസ്എല്‍ കിരീടത്തിനായി ടീമിനെ സഹായിക്കാനും തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സഹതാരങ്ങളെ കണ്ടുമുട്ടാനും പുതിയ സീസണിനായി പരിശീലനം ആരംഭിക്കാനുമുള്ള ആകാംക്ഷയിലാണ് ഞാന്‍ഗോവയില്‍ പ്രീ സീസണിനായി ഉടന്‍ ടീമിനൊപ്പം ചേരുന്ന ഗാരി ഹൂപ്പര്‍ പറഞ്ഞു.

Tags: കേരള ബ്ലാസ്റ്റേഴ്‌സ്ISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

Football

മോഹന്‍ ബഗാന്‍ ഐ എസ് എല്‍ ചാമ്പ്യന്‍മാര്‍, വിജയഗോള്‍ പിറന്നത് അധിക സമയത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.